കേരള മലമ്പണ്ടാര മഹാസഭ നിലവില്‍വന്നു

കോരുത്തോട്:ആദിവാസി വിഭാഗമായ മലമ്പണ്ടാരങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള സംഘടന രൂപവത്കരിച്ചു. ഐക്യമലഅരയ മഹാസഭയുടെ നേതൃത്വത്തില്‍ മൂഴിക്കല്‍ നടന്ന സമ്മേളനത്തിലാണ് സംഘടനയുണ്ടാക്കിയത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള രണ്ടായിരത്തിലധികം മലമ്പണ്ടാരങ്ങള്‍ക്ക് ഇതുവരെ സംഘടനയുണ്ടായിരുന്നില്ല. ഇവരില്‍ ബഹുഭൂരിപക്ഷവും ഉള്‍വനങ്ങളിലാണ് കഴിയുന്നത്. ഭൂരിപക്ഷത്തിനും സ്വന്തമായി ഭൂമിയോ വീടോ വോട്ടേഴ്‌സ്‌ലിസ്റ്റില്‍ പേരോ റേഷന്‍കാര്‍ഡോ ഇല്ല.

ഐക്യമല അരയ മഹാസഭാ സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ.സജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് കെ.ആര്‍.ഭാസി അധ്യക്ഷതവഹിച്ചു. മലഅരയ യുവജന, വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ വസ്ത്രം, അരി, ചികിത്സാ ധനസഹായം എന്നിവ വിതരണം ചെയ്തു. കോട്ടയം ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.പ്രിയയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും നടത്തി.

സംസ്ഥാന ഭാരവാഹികളായി പൊന്നമ്മ കുന്നേല്‍(പ്രസി.), ജി.മനോജ്(ജന.സെക്ര.), ചന്ദ്രന്‍ ചരളിക്കല്‍(ട്രഷ.) എന്നിവരെയും തിരഞ്ഞെടുത്തു. സംഘട……..നൈസിങ് സെക്രട്ടറിമാരായി യമുന സന്തോഷ്(പത്തനംതിട്ട), സുകുമാരന്‍(കൊമ്പുകുത്തി), കെ.എം.ഗംഗാധരന്‍, പി.പി.രാജശേഖരന്‍, സജിമോള്‍ പ്രദീപ് എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)