കൈവരികൾ തകർന്നു; അറയാഞ്ഞിലിമൺ കോസ്‌വേയിൽ അപകട യാത്ര


എരുമേലി∙ അറയാഞ്ഞിലിമൺ കോസ്‌വേയുടെ കൈവരികൾ തകർന്നതോടെ യാത്രക്കാർ ഭീഷണിയിൽ. കോസ്‌വേയ്ക്കു പകരം പുതിയ പാലം വേണമെന്ന് ആവശ്യം. പമ്പാനദിയിലെ ഇടകടത്തി അറയാഞ്ഞിലിമൺ കോസ്‌വേയിൽ എല്ലാ വർഷവും മൂന്നും നാലും തവണ വെള്ളം കയറും. പെരുവെള്ളത്തിൽ തടികളും മറ്റും ഇടിച്ചു കോസ്‌വേയുടെ കൈവരികൾ 90 ശതമാനവും തകർന്നു. അടിയന്തര പരിഹാരമെന്ന

നിലയ്ക്കു താൽക്കാലിക കൈവരികൾ സ്ഥാപിച്ചാലേ സുരക്ഷിത യാത്ര സാധ്യമാകൂ. ശാശ്വതമായ പരിഹാരം പുതിയ പാലം നിർമിക്കുക മാത്രമാണെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. തൂക്കുപാലം നിർമിക്കണമെന്നും ആവശ്യമുണ്ട്. 1998ൽ നിർമിച്ച കോസ്‌വേയാണിത്. മഴക്കാലത്തു കോസ്‌വേ നാട്ടുകാർക്കു പ്രയോജനപ്പെടുന്നില്ല. വെള്ളം കയറുന്നതോടെ മേഖല പൂർണമായി ഒറ്റപ്പെടും. ഇത്തവണയും ദിവസങ്ങളോളം കോസ്‌വേ വെള്ളത്തിലായിരുന്നു.