“കൊച്ചുപുരയിൽ ഫരീദുദീൻ ഖാൻ.(ഖാൻസാർ)”

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽപ്പെട്ട ചെറിയ ഗ്രാമ
പ്രദേശമാണ് ചേനപ്പാടി.കാർഷിക ഗ്രാമമായ ചേനപ്പാടിയിൽ നിന്നും എഴുത്തിന്റെ ലോകത്ത് കേരളമാകെ പടർന്ന ഒരു നാമധേയമാണ് കൊച്ചുപുരയിൽ ഫരീദുദീൻ ഖാൻ…
ഇന്നത്തെ കാഞ്ഞിരപ്പള്ളിക്കാർക്ക് അത്ര സുപരിചിതൻ അല്ലെങ്കിലും പഴയ തല
മുറയിലെ കാഞ്ഞിരപ്പള്ളിക്കാർക്ക്
ഇദ്ദേഹം ചിരപരിചിതനായ പേട്ട
സ്കൂളിലെ അറബി അധ്യാപകനാണ്…
ഇസ്‌ലാമിക പ്രവർത്തകനാണ്..
അറിയപ്പെടുന്ന ഖാൻ സാറാണ്…
ഇന്ന് ഇസ്ലാമിക് പബ്ലിഷിംഗ് ഹൌസ്‌ അടക്കമുള്ള നിരവധി പ്രസാധകരുടെ
പ്രിയപ്പെട്ട എഴുത്തുകാരനും ബഹു ഭാഷാ പണ്ഡിതനും ഗ്രന്ഥകാരനുമായി മാറിയ
ഇദ്ദേഹം രചിച്ച IPH ന്റെ അറബി-മലയാളം നിഘണ്ടു വില്പനയിൽ ഏറെ മുന്നിലാണ്. പുതിയതായി മലയാളം-അറബി-ഇംഗ്ലീഷ്
എന്നീ മൂന്നുഭാഷകളുടെ ത്രിഭാഷാ
നിഘണ്ടു രചനയിലാണ് ഇപ്പോൾ അദ്ദേഹം,
കൂടാതെ ഇസ്ലാമിക ചരിത്രപരമായതും, കര്മശാസ്ത്ര പരമായതുമായ ധാരാളം ലേഖനങ്ങൾ IPH ന്റെ ഇസ്ലാമിക
വിജ്‍ഞാന കോശത്തിനു വേണ്ടിയും
എഴുതുന്നുണ്ട്.
കൂടാതെ നമസ്ക്കാരം-ഷാഫി മദ്ഹബിൽ, നമസ്ക്കാരം ഹനഫി മദ്ഹബിൽ,1957ൽ കോഴിക്കോട് KR ബ്രദേഴ്‌സ് ബുക്ക്സ് പ്രസിദ്ധീകരിച്ച അവൻ വീണ്ടും വരുന്നു
എന്ന നോവൽ അടക്കം ചിലതുകൂടി അദ്ദേഹത്തിന്റെ രചനകളായുണ്ട്,
മൗലീദിന്റെ ഉൽപ്പത്തി, വളർച്ച, പരിണതി
എല്ലാം പ്രതിപാദിക്കുന്ന ഒരുഗവേഷണ പ്രബന്ധവും ഇദ്ദേഹത്തിന്റെതായിട്ടുണ്ട്,
പുതിയതായി ഇറങ്ങുന്ന IPH ന്റെ ഇസ്ലാമിക വിജ്ഞാനകോശം പതിപ്പി ന്റെ ലേഖകനും പത്രാധിപസമിതി അംഗവുമാണ് KPF ഖാൻ,
1932 ഡിസംബർ 30ന് കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് പീർമുഹമ്മദിന്റെയും
മീരാഉമ്മയുടെയും മകനായിട്ടാണ്
ഖാൻസാറിന്റെ ജനനം,
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം
1952ൽ സ്കൂൾ ഫൈനൽ പാസ്സായി,
ഈരാറ്റുപേട്ട മൻബൽ ഖൈറാത്,
കുട്ടിക്കൽ ദർസ്, കാഞ്ഞിരപ്പള്ളി
നുറുൽഹുദാ എന്നിവിടങ്ങളിൽ
അറബി പഠനം നടത്തി,
അറബിമുൻഷിക്ക് ശേഷം 1955ൽ കാഞ്ഞിരപ്പള്ളി നുറുൽഹുദാ അറബി കോളേജിൽ നിന്ന് അഫ്ദ ലുൽ ഉലമ
ബിരുദവും ഇദ്ദേഹം കരസ്ഥമാക്കി,
1955-56 കാലഘട്ടത്തിൽ കാഞ്ഞിരപ്പള്ളി
യിൽ നിന്നും പ്രസിദ്ധീകരിക്കുന്ന നുറുൽ
ഹുദാ മാസികയുടെ സഹ പത്രാധിപർ കൂടിയായിരുന്നു ഖാൻ സാർ ആദ്യകാലം,
ഏതാണ്ട് അന്ന് രണ്ടായിരത്തോളം കോപ്പി ഉണ്ടായിരുന്ന മാസിക ആയിരുന്നു നുറുൽ
ഹുദാ അറബി കോളേജിന്റെ ഈ നുറുൽഹുദ,
1957ൽ തൃശൂർ ജില്ലയിലെ വെള്ളികുളങ്ങര ഗവർമെന്റ് UP സ്കൂളിൽ അറബി അധ്യാപക നായിട്ടാണ് സർക്കാർ ജോലിയുടെ തുടക്കം,
പിന്നീട് ഈരാറ്റുപേട്ടയിലും ഇടുക്കിജില്ലയിലെ വണ്ടിപ്പെരിയാറ്റിലും നമ്മുടെ കാഞ്ഞിരപ്പള്ളി പേട്ട ഗവണ്മെന്റ് ഹൈസ്കൂളിലും ചാലക്കുടി ഗവണ്മെന്റ് ഹൈസ്കൂളിലും ഇടുക്കി കല്ലാർ
പട്ടം സ്കൂളിലും അറബി അധ്യാപകനായി
തുടർച്ചയായി അദ്ദേഹം ജോലി ചെയ്തു.
1967 ൽ കൊല്ലം ഗവണ്മെന്റ് എൽ ടി ടി യിൽ നിന്ന് ഭാഷ അധ്യാപന പരിശീലന കോഴ്സ് ഇതിനിടയിൽ പൂർത്തി യാക്കുകയും ചെയ്തിരുന്നു ഖാൻസാർ,
1985ൽ വിദ്യാഭ്യാസ വകുപ്പിൽ IME (Inspector For Muslim Education) പ്രമോഷൻ ആയി ജോലിയിൽ തുടർന്ന അദ്ദേഹം 1987ൽ സർവ്വീസിൽ നിന്നും വിരമിച്ചു,
പിന്നീട് തിരൂർക്കാട് ഇലാഹിയ കോളേജ്,
മന്ദം വനിതാ ഇസ്ലാമിയകോളേജ്,
ആലുവ അസ്ഹറുൽ ഉലൂം,
എന്നിവിടങ്ങളിൽ അധ്യാപകനായും
പ്രിൻസിപ്പലായും ജോലി ചെയ്തു,
മജ്‌ലിസുൽതഹ്‌ലീമുൽ ഇസ്ലാമിയുടെ
കേരള സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്, അറബി.ഇംഗ്ലീഷ്.മലയാളം ഭാഷകളിൽ പ്രാവീണ്യമുളള ഖാൻ സാർ ഹിന്ദി.തമിഴ്,ഉറുദു ഭാഷകളും അനായാസം കൈകാര്യം ചെയ്യും,
40മത്തെ വയസ്സിൽ ഖുർആൻ മനഃപാഠ
മാക്കിയ “ഖാരിഅ” കൂടിയായ ഖാൻ സാർ
സൗദി അറേബ്യാ. എമിരേറ്റ്സ് അടക്കം പലരാജ്യങ്ങളും സന്ദർശിച്ചിട്ടുമുണ്ട്
ഭാര്യാ-പരേതയായ ആയിഷാഖാൻ,
നുഅമാൻ ഫരീദ് ഖാൻ, യാസിർ,
ജുവൈരിയ വഹീദ,നാജിഹ
എന്നിവരാണ്‌ മക്കൾ,
അറബിമുൻഷി പരീക്ഷക്ക് പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത്
കൃത്യമായി പറഞ്ഞാൽ 1956 ഓഗസ്ററ് 6ന് ആവശ്യകത തിരിച്ചറിഞ്ഞു സാർ തുടങ്ങി
വെച്ച അറബി-മലയാളം നിഘണ്ടു പല വൈതരണി കളും കടന്നു 1959ജൂണിൽ പൂർത്തിയായി എങ്കിലും വെളിച്ചം
കാണാതെ വീണ്ടും കുറെ കാലമായി
കാത്തു കിടക്കുകയായിരുന്നു.
അറബി ഭാഷയിലും അതിന്റെ വ്യാകരണത്തിലും കർമ്മശാസ്ത്ര ത്തിലും തത്വശാസ്ത്രത്തിലും തുടങ്ങി പാരായണ ശാസ്ത്രത്തിൽ വരെ അഗാധ പാണ്ഡിത്യമുള്ള ഖാൻ സാറിന്റെ വർഷങ്ങളുടെ ഈ പരിശ്രമമാണ് ഇസ്ലാമിക് പബ്ലിഷിങ് ഹൌസ് ഈയിടെ പുറത്തിറക്കിയ1560 പേജുകൾ ഉള്ള ബൃഹത്തായ അറബി-മലയാളം ശബ്ദകോശം,
അഭിമാനിക്കാം നമ്മൾ ഓരോ കാഞ്ഞിരപ്പള്ളി ക്കാർക്കും…അദ്ദേഹത്തിനായി നമുക്ക്
ആയുരാരോഗ്യങ്ങളും നേരാം.