കൊടിമരം കത്തിച്ചതായി പരാതി

ചെറുവള്ളി∙ ക്ഷേത്രം ജംക്‌ഷനിലെയും ചെറുവള്ളി തെക്കും ഭാഗത്തെയും സിപിഎമ്മിന്റെ കൊടിമരവും ബോർഡുകളും കത്തിച്ചതായി പരാതി. സംഭവം സംബന്ധിച്ചു മണിമല പൊലീസിൽ പരാതി നൽകി. പാർട്ടിയുടെ കൊടിമരവും പ്രചാരണ ബോർഡുകളും പോസ്റ്ററുകളും നശിപ്പിക്കുന്നത് പതിവാണെന്നും ചെറുവള്ളിയിലും പരിസര പ്രദേശങ്ങളിലും സംഘർഷം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സിപിഎം ചെറുവള്ളി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.