കൊടിമരങ്ങള്‍ തകര്‍ത്തു…ഇടക്കുന്നത്തു പ്രതിഷേധം.

ഇടക്കുന്നം:ഇടത്ത് സംഘടനകളുടെ കൊടിമരങ്ങള്‍ വ്യാപകമായി തകര്‍ത്തതില്‍ പ്രതിഷേധിച്ചു സി പി എമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

മുക്കാലി ജങ്ക്ഷനില്‍ സ്ഥാപിച്ചിരുന്ന സി ഐ ടി യുവിന്റെയും ഡി വൈ എഫ് ഐ യുടെയും പതാകകള്‍ ആണ് നശിപ്പിച്ചത്.ജങ്ക്ഷനില്‍ സ്ഥാപിച്ചിരുന്ന ഡി വൈ എഫ് ഐയുടെ നോട്ടിസ് ബോര്‍ഡും നശിപ്പിക്കപ്പെട്ടു.സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇടത് യുവജനസംഘടനയുടെ നേതാക്കള്‍ ആവശ്യപ്പെട്ടു.
1-web-kodi-spoiled