കൊടിമര ശിലാന്യാസം 18ന്

ചേനപ്പാടി: ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന കൊടിമരത്തിന്റെ ശിലാന്യാസം ഞായറാഴ്ച 8.30നും 9.30നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും.

ക്ഷേത്രം തന്ത്രി താഴ്മണ്‍ മഠം കണ്ഠര് മഹേശ്വരര് മുഖ്യകാര്‍മ്മികത്വം വഹിക്കും. ക്ഷേത്രം മേല്‍ ശാന്തി മനോജ് നമ്പൂതിരി സഹകാര്‍മ്മികത്വം വഹിക്കുമെന്ന് ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പി.കെ. വാസവന്‍നായര്‍ ,കമ്മിറ്റി കണ്‍വീനര്‍ സുരേഷ്ചന്ദ്, ദേവസ്വം ബോര്‍ഡ് എ.സി.എന്‍.ആര്‍. പ്രേംകുമാര്‍, ചെറുവള്ളി സബ് ഗ്രൂപ്പ് ഓഫീസര്‍ എച്ച്.കൃഷ്ണകുമാര്‍ എന്നിവര്‍ അറിയിച്ചു.