കൊടും കുറ്റവാളി മെല്‍വിന്‍ പാദുവയുടെയും തിരുവസ്‌ത്രം ഉപേഷിച്ച്‌ അയാളെ വിവാഹം കഴിച്ച ബിയാട്രീസ്‌ എന്ന കന്യാസ്‌ത്രീയുടെയും ജീവിത കഥ .. സിനിമയെ വെല്ലുന്ന കഥ .

MELVIN PADUVA1
ഇരുപതു വർഷങ്ങൾക്കു മുൻപ് സ്വന്തം അമ്മയുടെ സ്വർണ മാലയും മോഷ്ടിച്ചുകൊണ്ട് ഒളിച്ചോടിയ മെൽവിൻ പണമെല്ലാം തീർന്നപ്പോൾ തിരിച്ചു വീട്ടിലേക്കു വരുന്ന വഴിക്കാണ് ആ ക്രൂര കൃത്യം ചെയ്തത് . 1994 ഡിസംബര്‍ 22 നായിരുന്നു അത് .

തിരിച്ചു ചെല്ലുമ്പോൾ അമ്മക്ക് താൻ മോഷ്ടിച്ച മാല എങ്ങനെ തിരിച്ചു കൊടുക്കുവാൻ സാധിക്കും എന്നു വിചാരിച്ചു ജയന്തി ജനത എക്‌പ്രസില്‍ വിഷണ്ണനായി ഇരിക്കുമ്പോൾ അയാളിലെ മൃഗം ഉണർന്നു . അതി രാവിലെ ട്രെയിന്ലെ ടോയിലറ്റ്നരുകിൽ ആളില്ലാത്ത സമയത്ത് പതുങ്ങി ഇരുന്ന അയാള് എങ്ങനെ എങ്കിലും ഒരു സ്വർണ മാല മോഷിക്കണം എന്ന വിചാരത്തോടെ യാണ് അവിടെ നിന്നിരുന്നത്.

ആ സമയത്താണ് ക്രിസ്‌തുമസ്‌ അവധി കുടുബത്തോടൊപ്പം ആഘോഷിക്കാന്‍ ജയന്തി ജനത എക്‌പ്രസില്‍ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്ന . ഡല്‍ഹിയില്‍ നേഴ്‌സായിരുന്ന ഇടുക്കി സ്വദേശി ബീനാമ്മ ബാത്ത്‌ റൂമില്‍ പോകുവാനായി എത്തിയത്. ബീനാമ്മയുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണ മാല കണ്ടപ്പഴേ ഇത് തനിക്കുള്ള മാലയാണെന്ന് മെൽവിൻ മനസ്സില് കണ്ടു. പിന്നെടെല്ലാം പെട്ടെന്നായിരുന്നു .

ക്രിമിനൽ മനസസുള്ള മെൽവിൻ അടുത്ത് നടക്കുന്ന ഓരോ സ്റെപ്പുകളും മനസ്സില് കണക്കു കൂട്ടി തന്റെ പദ്ധതി വിദഗമായി പ്ലാൻ ചെയ്തു . ബീനാമ്മ ആദ്യമേ വന്നു പല്ല് തേച്ചു മുഖം കഴുകി . ഉടൻ തന്നെ ടോയിലറ്റിൽ കയറും എന്ന് അറിയാമായിരുന്ന മെൽവിൻ പെട്ടെന്ന് ടോയിലറ്റിന്റെ ഉള്ളില കയറി കുറ്റി ഇടാതെ കതകിന്റെ പിന്നിൽ മറഞ്ഞു നിന്നു .

ഇതൊന്നും അറിയാതെ കതകു തുറന്നു കിടക്കുകയാണെന്ന് വിചാരിച്ചു ബീനാമ്മ ടോയിലറ്റിന്റെ ഉള്ളിലേക്ക് കയറിയ ബീനാമ്മയെ കതകു ഉള്ളിൽ നിന്നും പൂട്ടി മെൽവിൻ പാദുവ കഴുത്തു ഞെരിച്ചു കൊലപെടുത്തി അവരുടെ മാല ഊരി എടുത്തു .. വെറും രണ്ടു പവൻ മാലയ്ക്കു വേണ്ടിയാണ് അയാൾ ആ ക്രൂര കൃത്യം ചെയ്തത് .

എന്നാൽ ആ സമയത്ത് പുറത്തു കൂടുതൽ ആളുകൾ വന്നതിനാൽ മെൽവിൻ പുറത്തു ഇറങ്ങാതെ ടോയിലറ്റിന്റെ ഉള്ളിൽ തന്നെ ഇരുന്നു . ടോയിലറ്റിൽ പോയ ബീനാമ്മ തിരികെ വരുവാൻ താമസിച്ചപ്പോൾ കൂടെയുള്ളവർ അന്വേഷിച്ചു എത്തി. അവർ ഒടുവിൽ ബലമായി കതകു തുറന്നപോൾ പാദുവയെ കണ്ടെത്തി പിടി കൂടുകയായിരുന്നു .

3

മെൽവിൻ പദുവയുടെ അമ്മ

കൊടും ക്രൂരതയുടെ പര്യായമായാണ്‌ മെല്‍വിനെ അന്ന്‌ ലോകം കണ്ടത്‌.. അതിനാൽ കൊലമരതിനു പകരം ജീവ പര്യന്തം ശിക്ഷ കൊടുത്തത് കുറഞ്ഞു പോയി എന്ന് അന്നേ ജന സംസാരം ഉണ്ടായിരുന്നു .

ഒടുവിൽ ശിക്ഷ കഴിഞ്ഞു മെൽവിൻ പാദുവ കഴിഞ്ഞ ദിവസം പുറത്തിറങ്ങി . 19 വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങിയ മെല്‍വിനെ സ്വീകരിക്കാന്‍ മാധ്യമപ്പടയും മനുഷ്യാവകാശ പ്രവര്‍ത്തകരും.

ഒരു കൊലക്കേസില്‍ ജീവ പര്യന്തം ശിക്ഷ അനുഭവിച്ച ഒരാളോട്‌ സമൂഹത്തിന്‌ ഇത്രയും വലിയ സ്‌നേഹമോ. അതും സ്‌ത്രീകളോടുള്ള കുറ്റകൃത്യങ്ങള്‍ ചെയ്‌തവര്‍ക്കെതിരെ സമൂഹം സന്ധിയില്ലാതെ സമരം ചെയ്യുന്ന വേളയില്‍

ജയിലില്‍ നിന്നൊരു പ്രണയസാഫല്യം

വര്‍ഷങ്ങള്‍ കഴിഞ്ഞു. ജയിലിലെ ഏകാന്തതയും പ്രാര്‍ത്ഥനയുമെല്ലാം മെല്‍വിനില്‍ പരിവര്‍ത്തനമുണ്ടാക്കി. കുറ്റവാളികളുടെ മനസ്‌ ശാന്തമാക്കാനുള്ള പല ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളും ജയിലില്‍ നടക്കുന്നുണ്ട്‌. അതിന്റെ ഭാഗമായാണ്‌ ബിയാട്രീസ്‌ എന്ന കന്യാസ്‌ത്രീ സുവിശേഷം പറയാന്‍ ജയിലിലെത്തിയത്‌. ആ സുവിശേഷവും ബിയാട്രീസിന്റെ സ്‌നേഹപരമായ പെരുമാറ്റവും മെല്‍വിന്‌ ജീവിക്കണമെന്ന തോന്നല്‍ ഉണ്ടാക്കി. മാനസാന്തരം വന്ന മെല്‍വിനെ ബിയാട്രീസിനും ഇഷ്‌ടമായി. അങ്ങനെ മാനസാന്തരം വരുത്താന്‍ വന്ന കന്യാസ്‌ത്രീക്കും മാനസാന്തരം വന്നു.

അവസാനം നാടിനെ ഞെട്ടിപ്പിച്ച്‌ തിരുവസ്‌ത്രം ഉപേഷിച്ച്‌ അവര്‍ മെല്‍വിന്റെ മണവാട്ടിയായി. ദൈവ വിശ്വാസികളെ സംബന്ധിച്ച്‌ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത സംഭവം. കര്‍ത്താവിന്റെ മണവാട്ടിയായി വന്ന്‌ കൊലപാതകിയുടെ മണവാട്ടിയാകുക എന്നു വച്ചാല്‍ … കൊലപാതകത്തേക്കാളും വലിയ തെറ്റ്‌?

ജയിലില്‍ വച്ച്‌ കണ്ടുമുട്ടി പ്രേമിച്ച്‌ വിവാഹം കഴിക്കാന്‍ കഴിഞ്ഞു എന്ന അപൂര്‍വ ഭാഗ്യവും മെല്‍വിനുണ്ടായി.

2

മെല്‍വിന്‍ പാദുവയും തിരുവസ്‌ത്രം ഉപേഷിച്ച്‌ മെല്‍വിന്റെ മണവാട്ടിയായ ബിയാട്രീസും


അങ്ങനെ അന്ന്‌ എതിര്‍ത്തിരുന്നവരില്‍ പലരും മെല്‍വിനായി രംഗത്തെത്തി. മനുഷ്യാവകാശ പ്രവര്‍ത്തകരും മനുഷ്യ സ്‌നേഹികളുമെല്ലാം മെല്‍വിനുവേണ്ടി വാദിച്ചു. അങ്ങനെയാണ്‌ നീണ്ട 19 വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം മെല്‍വിന്‍ കഴിഞ്ഞ ദിവസം ജയില്‍ മോചിതനായത്‌

മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്‌ തന്നോടുള്ള വിരോധമാണ്‌ മോചനം വൈകാന്‍ കാരണമെന്നായിരുന്നു മെല്‍വിന്റെ അദ്യ പ്രതികകരണം. കന്യാസ്‌ത്രീ സഭാവസ്‌ത്രം ഉപേക്ഷിച്ച്‌ തന്നെ വിവാഹം കഴിച്ചതാണ്‌ അലക്‌സാണ്ടര്‍ ജേക്കബിന്‌ തന്നോടു വ്യക്‌തിവിരോധം തോന്നാല്‍ കാരണമെന്നും മെല്‍വിന്‍ പറഞ്ഞു.

ഇന്ന് ഡിസംബർ 22.. 19 വർഷങ്ങൾക്കു മുൻപ് ഇത് പോലെ ഒരു ദിവസം തന്റെ കുടുംബത്തെ കാണുവാൻ വേണ്ടി വന്ന ഒരു പാവം നേഴ്സ്നെ രണ്ടു പവൻ സ്വർണത്തിന് വേണ്ടി മെൽവിൻ പാദുവ കഴുത്തു ഞെരിച്ചു കൊന്ന ദിവസം ..

4