കൊടും വനത്തിൽ നഗ്നരായി ആറു ദമ്പതികൾ .. വ്യതസ്തമായ ഒരു റിയാലിറ്റി ഷോ ഇന്ന് മുതൽ

naked 1
എല്ലാ വിധത്തിലുമുള്ള ആധുനിക സൗകര്യങ്ങളോടെയും അമേരിക്കന്‍ നഗരത്തില്‍ ജീവിച്ച പന്ത്രണ്ടുപേരെ കോസ്റ്ററിക്കയിലെയോ, താന്‍സാനിയയിലെയോ കൊടുംവനത്തില്‍ കൊണ്ടുചെന്നാക്കിയാല്‍ എന്തായിരിക്കും സ്ഥിതി?. അതും ഭക്ഷണവും വെള്ളവും മാത്രമല്ല ദേഹത്ത് ഒരു കഷ്ണം തുണിപോലുമില്ലാതെ.

ഇതാണ് ഇന്ന് മുതല്‍ (ജൂണ്‍ 23) ഡിസ്‌കവറി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോകളിലെ ഏറ്റവും പുതിയ പതിപ്പായ നേക്കഡ് ആന്റ് എഫ്രൈഡ് എന്ന പരിപാടിയുടെ ആകെ തുക. തെരഞ്ഞെടുത്ത ആറ് ആണുങ്ങളും ആറ് സ്ത്രീകളുമടങ്ങിയ പന്ത്രണ്ടുപേരെയാണ് ഓരോ ജോഡികളായി 21 ദിവസം വന്യമൃഗങ്ങള്‍ മാത്രമുള്ള കാട്ടില്‍ വിഹരിക്കാന്‍ തുറന്നുവിടുന്നത്. 21 ദിവസത്തെ ഇവരുടെ ഓരോ ചുവടുകളും വിവിധഭാഗങ്ങളില്‍വെച്ചിട്ടുള്ള ഓട്ടോമാറ്റിക്ക് ക്യാമറകള്‍ ഒപ്പിയെടുക്കും. ഇങ്ങനെ അര്‍ഹതയുള്ളവര്‍ അതിജീവിക്കുമെന്ന ആപ്തവാക്യമാണ് ഷോയില്‍ പങ്കെടുക്കുന്നവര്‍ക്ക് മുന്നില്‍ ചാനല്‍ മുന്നോട്ടുവെക്കുന്നത്.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കാട്ടില്‍ നിവസിച്ചിരുന്ന ആദിമവാസികളുടെ സ്വഭാവത്തില്‍ നിന്ന് സമാന അവസ്ഥയില്‍ എത്തിയാല്‍ ഇന്നത്തെ മോഡേണ്‍ മനുഷ്യന്‍ എങ്ങനെ പ്രതികരിക്കുമെന്നതാണ് ലോകമെമ്പാടുമുള്ള നിരീക്ഷകര്‍ ഈ ഷോയിലൂടെ അറിയുവാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ആകാംക്ഷയോടെ ഈ ഷോയുടെ പ്രദര്‍ശനത്തിനായി കാത്തിരിക്കുകയാണവര്‍. പുതുമക്ക് വേണ്ടി ഏതറ്റംവരെയും പോകുവാന്‍ തയ്യാറുള്ള റിയാലിറ്റിഷോകളില്‍ നിന്ന് ഈ ഷോയെ വ്യത്യസ്തമാക്കുന്നത് ഈ ഘടകമാണെന്നും പ്രൊഡ്യൂസര്‍ സ്റ്റീവ് റാങ്കിംഗ് പറയുന്നു.

കോസ്റ്ററിക്ക, താന്‍സാനിയ എന്നിവിടങ്ങളെ കൂടാതെ മാലിദ്വീപ്, പനാമ, ബോറീനോ,ലൂസിയാനോ എന്നിവിടങ്ങളിലെ കാടുകളിലാണ് മത്സരാര്‍ഥികളെ കൊണ്ടുചെന്നാക്കിയത്. മരവുരി അടക്കമുള്ളവ ഉപയോഗിച്ചുകൊണ്ടുള്ള ഷോയിലെ അംഗങ്ങളുടെ ട്രെയിലര്‍ ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
naked 2
വീഡിയോ കാണുക

naked 3

naked 4

naked 5

naked 6

naked 7

naked 9

naked 10

naked 11

naked 12

naked 71

naked 111

naked 112

naked 113

naked 114

naked 115

naked 116

naked 117

naked 118

naked 119

naked 120

nakede 114

nakede 116