കൊടുങ്ങൂരിൽ കാറപകടം , ഒരാൾക്ക്‌ ഗുരുതര പരിക്ക്

കൊടുങ്ങൂരിൽ കാറപകടം , ഒരാൾക്ക്‌ ഗുരുതര പരിക്ക്

പൊൻകുന്നം : കൊടുങ്ങൂർ പെട്രോൾ പമ്പിനു സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്.

പാലാ ഇടമറ്റം ആക്കാട്ടുമുണ്ടേൽ സ്കറിയായുടെ മകൻ ലൂക്കോസിനാണ് (46) ഗുരുതരമായി പരിക്കേറ്റത്.ചങ്ങനാശേരിയിൽ ഒരു കല്യാണത്തിൽ പങ്കെടുത്ത ശേഷം കാഞ്ഞിരപ്പള്ളിക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്.

ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം.നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.സീറ്റ് ബെൽറ്റിടാതെ മുൻ സീറ്റിലിരുന്ന ലൂക്കോച്ചൻ ഇടിയുടെ ആഘാതത്തിൽ തെറിച്ചു വൈദ്യുതി പോസ്റ്റിൽ തല ഇടിച്ചു വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.