കൊറോണ കാലത്ത് എങ്ങനെ പഠനം നടത്തണം ? ഏവർക്കും അനുകരിക്കുവാൻ ഇതാ ഒരു ഉത്തമ മാതൃക ..

കൊറോണ കാലത്ത് എങ്ങനെ പഠനം നടത്തണം ? ഏവർക്കും അനുകരിക്കുവാൻ ഇതാ ഒരു ഉത്തമ മാതൃക ..

കോവിഡ് 19 എന്ന കൊറോണ വൈറസിന്റെ താണ്ഢവത്തിൽ ലോകമാസകലം വിറച്ചു നിൽക്കുമ്പോൾ കേരളത്തിലും സ്ഥിതി മറ്റൊന്നല്ല. കൊറോണ നിയന്ത്രണ മാർഗത്തിൽ ലോകത്തിനു തന്നെ മാതൃകവുകയാണ് നമ്മുടെ കൊച്ചു കേരളം.

എന്നാൽ വൈറസ് ബാധയെ തടുക്കുവാൻ സ്കൂളുകളും കോളേജുകളും അപ്രതീക്ഷിതമായി അടച്ചപ്പോൾ കഷ്ടത്തിലായത് വാർഷിക പരീക്ഷക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളാണ്.

എല്ലാ സ്കൂളുകളും കോളേജുകളും വാർഷിക പരീക്ഷക്ക് തകൃതിയായി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി സർക്കാർ നിയന്ത്രണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കേണ്ടിവന്നത്. അതോടെ പരീക്ഷ എഴുതേണ്ട നിരവധി വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലായി. കലാലയങ്ങൾ അടച്ചതോടെ വീട്ടിൽ ഒറ്റപ്പെട്ടുപോയ കുട്ടികൾ ഇനിയെന്ത് എന്നറിയാതെ കുഴങ്ങിപ്പോയി.

എന്നാൽ പൊൻകുന്നം സെന്റ് ആന്റണിസ് കോളേജിലെ പ്രിൻസിപ്പാൾ ഷിബു തങ്കച്ചന്റെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിൽ ഉടൻ തന്നെ അതിനൊരു പരിഹാരമാർഗം കണ്ടെത്തിയത് നാടിനാകമാനം മാതൃകയാവുകണ്. കോളേജിൽ ക്ലാസ് എടുക്കുവാൻ അനുവാദമില്ലാത്തതിലാൽ സോഷ്യൽ മീഡിയ പ്ലാറ്റഫോം ഉപയോഗിച്ച് ഓൺലൈൻ ക്ലാസുകൾ എടുക്കുവാനാണ് അവർ തീരുമാനിച്ചത്.

സ്കൂളിലെ വിവിധ ക്ലാസ്സുകളിലെ അധ്യാപരെയും വിദ്യാർത്ഥികളെയും ചേർത്തുകൊണ്ട് വെവ്വേറെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയാണ് അവർ ആദ്യം ചെയ്തത്. പിന്നീട് പഠിപ്പിച്ചു തീരാനുള്ള പോർഷൻ അനുസരിച്ചു പാഠ്യക്രമവും ടൈംടേബിളും ഉണ്ടാക്കി . ചില അധ്യാപകർ സ്കൂളിൽ എത്തിയും, മറ്റു ചിലർ വീട്ടിൽ ഇരുന്നും ഓരോ ദിവസത്തെയും നോട്ടുകൾ തയ്യാറാക്കി, അതനുസരിച്ച് ക്ലാസുകൾ എടുത്ത് അത് ക്യാമറയിൽ പകർത്തി. പിന്നീട് അവ ഓരോ ക്ലാസ്സിലെയും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വിദ്യാർത്ഥികൾക്ക് അയച്ചുകൊടുത്തു‌.

നേരത്തെ തയാറാക്കി അറിയിച്ച ടൈം ടേബിൾ അനുസരിച്ച് വീട്ടിലിരുന്ന് വിദ്യാർത്ഥികൾ വാട്ട്സ്ആപ്പ് വീഡിയോകളിലൂടെ പഠനം നടത്തികൊണ്ടിരിക്കുന്നു . അവരുടെ സംശയങ്ങൾ വോയിസ് മെസ്സേജിലൂടെ അധ്യാപകരെ അറിയിക്കുന്നു. . അധ്യാപകർ അവർക്കുള്ള ഉത്തങ്ങളും അപ്പപ്പോൾ പറഞ്ഞുകൊടുത്തു കൊണ്ടിരിക്കുന്നു. എന്നിട്ടും സംശയം തീരാത്തവർക്കായി പ്രതേകം വീഡിയോ കോൺഫെറെൻസിങ്ങും നടത്തി പഠനത്തിൽ ഒപ്പം നിന്ന് സഹായിക്കുകയാണ് അധ്യാപകർ. ടൈംടേബിൾ അനുസരിച്ചു വിവിധ അധ്യാപകർ വിദ്യാർത്ഥികൾക്കായി വിവിധ സമയങ്ങളിൽ ക്ലാസുകൾ നൽകിക്കൊണ്ടിരുന്നു. വാട്ട്സ് ആപ്പിലൂടെ ഇടക്കിടെ പരീക്ഷകളും നടത്തുന്നുണ്ട്. ഗ്രൂപ്പിലെ ഇൻഫോ ലിങ്കിൽ ക്ലിക്ക് ചെയ്തു എല്ലാ വിദ്യാർത്ഥികളും ടൈംടേബിൾ അനുസരിച്ചുള്ള ക്ലാസ്സുകളിൽ സമയാസമയം പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താറുണ്ട് .. അതനുസരിച്ചു അവർക്കു അറ്റെൻഡൻസും നൽകി വരുന്നു.

ക്ലാസ്സിൽ ഇരുന്നു പഠിക്കുന്നതിനേക്കാൾ നന്നായി ഓൺലൈൻ ക്ലാസ്സുകളിലൂടെ പഠിക്കുവാൻ സാധിക്കുന്നുണ്ടെന്ന് വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു.

ഇത്തരം ക്ലാസ്സുകളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം തങ്ങളെ അത്ഭുതപെടുത്തിയെന്നും, കുട്ടികളുടെ മാതാപിതാക്കൾ ഈ സംരഭത്തിന് പൂർണ പിന്തുണയുമായി ഒപ്പമുണ്ടെന്നും അധ്യാപകർ സന്തോഷപൂർവം പറയുന്നു.

അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തങ്ങൾ മൂലം വിദ്യാർത്ഥികളുടെ ഭാവി നഷ്ട്ടപെടാതിരിക്കുവാൻ , ഇത്തരം ഓൺലൈൻ പഠനക്ലാസ്സുകൾ നടത്തുവാൻ എല്ലാ കലാലയങ്ങളും മുന്പോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രിൻസിപ്പാൾ ഷിബു തങ്കച്ചൻ പറഞ്ഞു .

സോഷ്യൽ മീഡിയയ്ക്കു ദൂഷ്യവശങ്ങൾ ഏറെയുണ്ടെങ്കിലും, ഇത്തരം നല്ല വശങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തിയിൽ അത് സമൂഹത്തിനു മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ സംശയമില്ല . അതാണ് സെന്റ് ആന്റണിസ് കോളേജ് ലോകത്തിനു മുൻപിൽ ഈ സംരംഭത്തിലൂടെ വെളുപ്പെടുത്തിയിരിക്കുന്നത് .