കൊറോണ വൈറസ്: വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി


കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നവരും ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്. ഇത്തരത്തിലുള്ള വീടുകളില്‍ സ്‌കൂളില്‍ പോകുന്ന കുട്ടികളും ജീവനക്കാരും ഉണ്ടാകും. അവരുടെയും സ്‌കൂളിലെ മറ്റ് കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. 

നിര്‍ദ്ദേശങ്ങള്‍

വുഹാന്‍ ഉള്‍പ്പെടെയുള്ള കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളോ അധ്യാപകരോ മറ്റ് ജീവനക്കാരോ സ്‌കൂളില്‍ പോകാന്‍ പാടില്ല. മടങ്ങിയെത്തിയവരുമായി ബന്ധപ്പെട്ട തീയതി മുതല്‍ 28 ദിവസം അവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. ഇവരിലാര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേക ചികിത്സാ സൗകര്യമുള്ള മെഡിക്കല്‍ കോളജിലോ ജനറല്‍ ആശുപത്രികളിലോ ഉള്ള ബന്ധപ്പെട്ട ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. 

ബന്ധുക്കളില്‍ ആരെങ്കിലും കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് മടങ്ങി വരുന്നുണ്ടെങ്കില്‍ സ്‌കൂളില്‍ പോകുന്ന കുട്ടികളെ മറ്റ് ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റണം. ഇതിലൂടെ നിരീക്ഷണം ഒഴിവാക്കാം. വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ ാളുകളുമായി ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെങ്കില്‍ മറ്റൊരു ബന്ധു വീട്ടില്‍ താമസിക്കാനും സ്‌കൂളില്‍ പോകാനും കഴിയും. കൊറോണ സ്ഥിരീകരിച്ച ആളുമായി അടുത്ത ബന്ധമുള്ളവര്‍ നിര്‍ബന്ധമായും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. 

പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ അണുബാധകള്‍ എന്നിവയുള്ള കുട്ടികള്‍ മൂന്ന് ദിവസത്തേക്കോ രോഗലക്ഷണം കുറയുന്നത് വരെയോ സ്‌കൂളില്‍ എത്തുന്നതില്ലെന്ന് ഉറപ്പാക്കുക. ആവശ്യമെങ്കില്‍ ഒരു ഡോക്ടറുടെ ഉപദേശം തേടുകയും വേണം. എല്ലാ തിങ്കളാഴ്ചയും നോവല്‍ കൊറോണ വൈറസ് പ്രതിരോധത്തെക്കുറിച്ചുള്ള അവബോധ €ാസുകള്‍ സ്‌കൂളുകളില്‍ നടത്തേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശ ഹെല്‍പ്പ് ലൈന്‍ 1056, 0471 255 2056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.