കൊ​തു​കു നി​യ​ന്ത്ര​ണം: റ​ബ​ർ​ത്തോ​ട്ട​ങ്ങ​ളി​ലെ ചി​ര​ട്ട​ക​ൾ ക​മി​ഴ്ത്തി വ​യ്ക്ക​ണം

കേ​​ര​​ള​​ത്തി​​ൽ മ​​ഴ​​ക്കാ​​ലം തു​​ട​​ങ്ങാ​​റാ​​യ​​തി​​നാ​​ൽ റ​​ബ​​ർ​​ത്തോ​​ട്ട​​ങ്ങ​​ളി​​ലെ ചി​​ര​​ട്ട​​ക​​ൾ ക​​മി​​ഴ്ത്തി വ​​യ്ക്കു​​ന്ന കാ​​ര്യ​​ത്തി​​ൽ ക​​ർ​​ഷ​​ക​​ർ ശ്ര​​ദ്ധി​​ക്ക​​ണ​​മെ​​ന്ന് റ​​ബ​​ർ​​ബോ​​ർ​​ഡ്. കൊ​​തു​​കു​​ക​​ളി​​ലൂ​​ടെ പ​​ര​​ക്കു​​ന്ന വി​​വി​​ധ രോ​​ഗ​​ങ്ങ​​ൾ നാ​​ട്ടി​​ൽ പ​​ട​​ർ​​ന്നു​​പി​​ടി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യം നി​​ല​​വി​​ലു​​ള്ള​​തി​​നാ​​ലാ​​ണി​​ത്. റ​​ബ​​ർ മ​​ര​​ങ്ങ​​ളി​​ൽ പി​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന ചി​​ര​​ട്ട​​ക​​ളി​​ൽ ഒ​​രാ​​ഴ്ച​​യി​​ൽ കൂ​​ടു​​ത​​ൽ മ​​ഴ​​വെ​​ള്ളം കെ​​ട്ടി​​നി​​ന്നാ​​ൽ കൊ​​തു​​കി​​നു മു​​ട്ട​​യി​​ട്ടു​​പെ​​രു​​കാ​​ൻ ഏ​​റെ സൗ​​ക​​ര്യം ന​​ൽ​​കും. ആ​​ഴ്ച​​യി​​ലൊ​​രി​​ക്ക​​ലെ​​ങ്കി​​ലും ടാ​​പ്പിം​​ഗ് ന​​ട​​ക്കു​​ന്ന തോ​​ട്ട​​ങ്ങ​​ളി​​ൽ ഇ​​തൊ​​രു പ്ര​​ശ്ന​​മാ​​കി​​ല്ല. മ​​ഴ​​മൂ​​ലം ടാ​​പ്പിം​​ഗ് ത​​ട​​സ​​പ്പെ​​ട്ടാ​​ൽ ചി​​ര​​ട്ട​​ക​​ളി​​ൽ കൂ​​ടു​​ത​​ൽ ദി​​വ​​സ​​ങ്ങ​​ൾ വെ​​ള്ളം കെ​​ട്ടി​​നി​​ൽ​​ക്കും. അ​​ങ്ങ​​നെ വ​​രു​​ന്പോ​​ഴാ​​ണു കൊ​​തു​​കു​​ക​​ൾ അ​​വ​​യി​​ൽ പെ​​രു​​കു​​ന്ന​​ത്. ദീ​​ർ​​ഘ​​നാ​​ളാ​​യി ടാ​​പ്പിം​​ഗ് നി​​ർ​​ത്തി​​വ​​ച്ചി​​രി​​ക്കു​​ന്ന തോ​​ട്ട​​ങ്ങ​​ളി​​ലും ഇ​​തു​​സം​​ഭ​​വി​​ക്കും.

ടാ​​പ്പിം​​ഗ് ന​​ട​​ക്കു​​ന്ന തോ​​ട്ട​​ങ്ങ​​ളി​​ൽ, പാ​​ൽ​​വീ​​ഴ്ച നി​​ൽ​​ക്കാ​​ത്ത​​തു​​കൊ​​ണ്ടു ചി​​ര​​ട്ട ക​​മി​​ഴ്ത്തി​​വ​​യ്ക്കാ​​ൻ പ​​റ്റു​​ന്നി​​ല്ലെ​​ങ്കി​​ൽ മ​​ഴ​​ക്കാ​​ല​​ത്തെ​​ങ്കി​​ലും പൂ​​ർ​​ണ​​മാ​​യി പാ​​ൽ​​വീ​​ഴ്ച്ച​​നി​​ന്ന​​ശേ​​ഷം മാ​​ത്രം ക​​റ​​യെ​​ടു​​ക്കു​​ക​​യും തു​​ട​​ർ​​ന്നു ചി​​ര​​ട്ട ക​​മി​​ഴ്ത്തി​​വ​​യ്ക്കു​​ക​​യും ചെ​​യ്യ​​ണം. പ്ലാ​​സ്റ്റി​​ക് ഷീ​​റ്റു​​കൊ​​ണ്ട് റെ​​യി​​ൻ​​ഗാ​​ർ​​ഡു​​ചെ​​യ്ത തോ​​ട്ട​​ങ്ങ​​ളി​​ൽ പ്ലാ​​സ്റ്റി​​ക് ഉ​​യ​​ർ​​ത്തി​​വ​​യ്ക്കു​​ന്പോ​​ൾ അ​​വ​​യു​​ടെ മ​​ട​​ക്കു​​ക​​ളി​​ൽ വെ​​ള്ളം കെ​​ട്ടി​​നി​​ൽ​​ക്കാ​​നി​​ട​​യാ​​കും. അ​​വ ശ​​രി​​ക്കും താ​​ഴ്ത്തി​​യി​​ട്ടാ​​ൽ ഇ​​തൊ​​ഴി​​വാ​​ക്കാം എ​​ന്നു​​മാ​​ത്ര​​മ​​ല്ല ചി​​ര​​ട്ട​​ക​​ളി​​ൽ മ​​ഴ​​വെ​​ള്ളം വീ​​ഴാ​​തി​​രി​​ക്കു​​ക​​യും ചെ​​യ്യും.