കോട്ടയം ജില്ലയില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ്; ആകെ രോഗബാധിതര്‍ എട്ട്


കോട്ടയം ജില്ലയില്‍ ഇന്ന് രണ്ടു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുംബൈയില്‍നിന്ന് വന്ന വെള്ളാവൂര്‍ സ്വദേശിയുടെയും(32) അബുദാബിയില്‍നിന്ന് എത്തിയ മേലുകാവ് സ്വദേശിയുടെയും(25) സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റിവായത്.

മുംബൈയില്‍നിന്നും മെയ് 19ന് കാറില്‍ എത്തിയ യുവാവ് വീട്ടില്‍ ക്വാറന്‍റയിനിലായിരുന്നു. മെയ് 18ന് അബുദാബി-കൊച്ചി വിമാനത്തില്‍ എത്തിയ മേലുകാവ് സ്വദേശി ഗാന്ധിനഗറിലെ കോവിഡ് കെയര്‍ സെന്‍ററില്‍ ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ്-19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി.