കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇടുക്കി ബിഷപ്പ് തീരുമാനിക്കേണ്ടെന്ന് വി ഡി സതീശന്‍

vd-satheeshanഇടുക്കി ബിഷപ്പിനെതിരെ എഐസിസി സെക്രട്ടറി വി.ഡി. സതീശന്‍ രംഗത്ത്. ഇടുക്കിയിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടത് ഇടുക്കി ബിഷപ്പല്ല, കോണ്‍ഗ്രസും യുഡിഎഫുമാണെന്ന് സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.

കെപിസിസി യോഗം ചേര്‍ന്ന് കട്ടപ്പനയിലെയും മൂലമറ്റത്തെയും വികാരിമാരെ തീരുമാനിച്ചാല്‍ തിരുമേനിക്കിഷ്ടപ്പെടുമോയെന്നും സതീശന്‍ ചോദിച്ചു. മുല്ലപ്പെരിയാര്‍ ഇപ്പോള്‍ പൊട്ടുമെന്നു പ്രചരിപ്പിച്ചവരാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സതീശന്‍ പറഞ്ഞു.