കോരുത്തോട് കാര്‍ഷിക മാര്‍ക്കറ്റ് ശ്രദ്ധേയമാകുന്നു.

കോരുത്തോട്- കോരുത്തോട് കൃഷി ഭവന്‍റെ നേതൃത്വത്തില്‍ കോരുത്തോട് ഗ്രാമപഞ്ചായത്ത് കെട്ടിടത്തില്‍ എല്ലാ ബുധനാഴ്ചകളിലും പ്രവര്‍ത്തിക്കുന്ന കര്‍ഷകമാര്‍ക്കറ്റ് ശ്രദ്ധേയമാകുന്നു.

സ്വന്തം കൃഷിയിടങ്ങളില്‍ വിളയുന്ന കാര്‍ഷിക വിളകള്‍ ലേലം വിളിച്ച് വില്‍ക്കുവാന്‍ കര്‍ഷകര്‍ക്ക് താല്പ്പര്യം കുടുന്നത് മാര്‍ക്കറ്റിന് ശക്തിയേകുന്നു. കോരുത്തോട് ഗ്രാമ പഞ്ചായത്തിന്‍റെ എല്ലാ പ്രദേശങ്ങളില്‍ നിന്നും കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഇവിടെ എത്തുന്നുണ്ട്. ഇത്തരം മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതുമൂലം കര്‍ഷകര്‍ക്ക് കൂടുതല്‍ കൃഷി ചെയ്യുന്നതിനുള്ളതാല്‍പ്പര്യം കൂടുന്നു.