കോരുത്തോട് പഞ്ചായത്തില്‍ 3.86 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം

കോരുത്തോട്: പഞ്ചായത്തില്‍ 2012-13 വര്‍ഷത്തില്‍ 3.86 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി വൈസ് പ്രസിഡന്റ് മാത്യു തോമസ് കുറ്റിക്കാട്ട് അറിയിച്ചു. കോരുത്തോട് ബസ് സ്റാന്‍ഡിന് സ്ഥാലം വാങ്ങാന്‍ 21.5 ലക്ഷം രൂപയും പനക്കച്ചിറ ഹോമിയോ ആശുപത്രിക്ക് സ്ഥലം വാങ്ങാന്‍ 5.6 ലക്ഷം രൂപയും വകയിരുത്തി. പട്ടികജാതി വികസനത്തിന് 64 ലക്ഷം, പട്ടികവര്‍ഗ വികസനത്തിന് 37 ലക്ഷം രൂപയും ചെലവഴിക്കും. റോഡ് വികസനത്തിന് 64.5 ലക്ഷവും കൃഷി മൃഗസംരക്ഷണ മേഖലയ്ക്ക് 31 ലക്ഷം പഞ്ചായത്തിനു പുതിയ കെട്ടിടം നിര്‍മിക്കാന്‍ 29 ലക്ഷം രൂപയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചു.