കോരുത്തോട് പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യ വകുപ്പ്.

കോരുത്തോട് പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യ വകുപ്പ്.
മുണ്ടക്കയം: കോരുത്തോട് മടുക്ക സ്വദേശിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ കോരുത്തോട് പഞ്ചായത്തിലും മടുക്കയിലും ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. കോരുത്തോട് പഞ്ചായത്തിനെ ഹോട്ട് സ്പോട്ടായും പ്രഖ്യാപിച്ചു. ഇയാൾ മഹാരാഷ്ട്രയിൽനിന്ന് മെയ് 13ന് ബസിൽ കോഴിക്കോട്ട് എത്തുകയും തുടർന്ന് പിതാവും പിതൃസഹോദരനും അവിടെയെത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇയാൾ ഹോം ക്വാറന്റായിനിലായിരുന്നു. ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന ഇയാൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് രോഗം സ്ഥിരീകരിച്ച ഇയാളെ കോട്ടയം ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. വാർത്തയറിഞ്ഞതോടെ മടുക്ക നിവാസികൾ ഭീതിയിലായി. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഇയാൾ വന്നത് മുതൽ വീട്ടിൽ ക്വാറന്റായിനിൽ ആയിരുന്നു. ഇയാൾക്ക് പൊതുസമ്പർക്കം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. പൊലീസും ആരോഗ്യ വകുപ്പും സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ശക്തമാക്കി. യുവാവിൻ്റെ വീട്ടിലേക്കുള്ള പാത മടുക്ക-മൈനാക്കുളം റോഡ് പൊലീസ് അടച്ചു…