കോരുത്തോട് സി കെ എം എച്ച് എസ് എസിൽ റോഡ് സുരക്ഷാ ബോധവൽകരണ ക്ലാസ് നടത്തി

കോരുത്തോട്∙ റോഡ് സുരക്ഷാ വാരവുമായി ബന്ധപ്പെട്ട് സി കെ എം എച്ച് എസ് എസിൽ ബോധവൽകരണ ക്ലാസ് നടത്തി.

മുണ്ടക്കയം എസ്ഐ എ.സി. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.എസ്. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അനിത ഷാജി മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ഷൈല, എസ്പിസി അഡ്വൈസറി കമ്മിറ്റി പ്രസിഡന്റ് റെജി വെള്ളിപറമ്പിൽ, ഗോപിനാഥ്, എം.എസ്. ഉല്ലാസ്, സിപിഒ ബിജു എന്നിവർ പ്രസംഗിച്ചു.