കോവിഡ് 19 ഭീഷണി : വിശ്വാസികൾ ഓൺലൈൻ കുർബാനയിൽ പങ്കെടുത്തു സായൂജ്യമടഞ്ഞു

കോവിഡ് 19 ഭീഷണി :  വിശ്വാസികൾ ഓൺലൈൻ  കുർബാനയിൽ പങ്കെടുത്തു സായൂജ്യമടഞ്ഞു


കാഞ്ഞിരപ്പള്ളി : കോവിഡ് 19 സാമൂഹിക വ്യാപനം തടയുവാൻ ദേവാലയങ്ങളിലെ ജനപങ്കാളിത്തത്തോടെയുള്ള കുർബാന താത്കാലികമായി നിർത്തിവച്ച സാഹചര്യത്തിൽ വിശ്വാസികൾ ഓൺലൈനായി ഇന്റർനെറ്റ് കുർബാനയിൽ സംബന്ധിച്ച് സായൂജ്യമടഞ്ഞു. വിവിധ ദേവാലയങ്ങൾ പതിവ് കുർബാനയുടെ സമയത്തു തന്നെ യുട്യൂബിൽ കൂടി ലൈവ് ആയി കുർബാന പ്രക്ഷേപണം ചെയ്തിരുന്നു വീട്ടിലിരുന്ന് വിശ്വാസികൾ കംപ്യൂട്ടറിലൂടെയും, മൊബൈൽ ഫോണിൽ കൂടിയും കുർബാനയിൽ ലൈവ് ആയി സംബന്ധിച്ചു. ദേവാലയത്തിൽ കുർബാനയിൽ സംബന്ധിക്കുന്നതുപോലെ, സ്ത്രീകൾ തലമൂടിയാണ് ഓൺലൈൻ കുർബാനയിൽ പങ്കെടുത്തത്. കംപ്യൂട്ടറിന്റെ അടുത്ത്, കുരിശും, വിശുദ്ധ ബൈബിളും, മെഴുകുതിരിയും വച്ചായിരുന്നു, ഭക്തിപൂർവ്വം വിശ്വാസികൾ ഓൺലൈൻ കുർബാനയിൽ പങ്കുചേർന്നത്.