കോൺഗ്രസ് ധർണ 17ന്

കാഞ്ഞിരപ്പള്ളി∙ ഇടതുഭരണം കേരളത്തിന്റെ സമസ്ത മേഖലകളെയും തകർത്തെന്ന് കോൺഗ്രസ് ബ്ലോക്ക് നേതൃയോഗം ആരോപിച്ചു. പിണറായി മന്ത്രിസഭയിൽ നിന്നു മൂന്ന് മന്ത്രിമാർക്കു രാജിവച്ച് പോകേണ്ടി വന്നു. ഹൈക്കോടതിയുടെ കടുത്ത പരാമർശങ്ങൾക്ക് സർക്കാർ വിധേയമായി. അവശ്യ സാധനങ്ങളുട വില കുത്തനെ ഉയർന്നിട്ടും വിപണി നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞില്ല.

ഓഖി ദുരന്തത്തിൽപെട്ടവർക്ക് നൽകാൻ സ്വരൂപിച്ച തുക ഉപയോഗിച്ച് മുഖ്യമന്ത്രി പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ആകാശയാത്ര നടത്തി. സംസ്ഥാനത്തെ ട്രഷറികൾ പണം ഇല്ലാത്തതിനെ തുടർന്ന് പൂട്ടി. കരാറുകാരുടെ പണം കൊടുക്കാൻ കഴിയാത്തതിനാൽ പദ്ധതി പ്രവർത്തനങ്ങൾ നിലച്ചതായും യോഗം ആരോപിച്ചു.

ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ കെപിസിസി നിർദേശ പ്രകാരം 17ന് രാവിലെ പത്തിന് മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തുന്നതിനു യോഗം തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫിന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.എ.ഷെമീർ, ടി.കെ.സുരേഷ് കുമാർ, റോണി കെ.ബേബി, ഷിൻസ് പീറ്റർ, മണ്ഡലം പ്രസിഡന്റുമാരായ സുനിൽ മാത്യു, ജോസ് കെ .ചെറിയാൻ, ബേബി വട്ടയ്ക്കാട്ട്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ടിന്റു തോമസ്, രഞ്ജു തോമസ്, മാത്യു കുളങ്ങര, ടി.എസ്.രാജൻ, പി.എൻ.ദാമോദരൻ പിള്ള, തോമസ് വർഗീസ്, ഒ.എം .ഷാജി, കെ.എൻ.നൈസാം, റോസമ്മ ആഗസ്തി എന്നിവർ പ്രസംഗിച്ചു.