കോ​ട്ട​യം ജി​ല്ല​യി​ൽ റ​വ​ന്യു റി​ക്ക​വ​റി പി​രി​വി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി വി​ല്ലേ​ജ് ഒ​ന്നാം സ്ഥാ​ന​ത്ത്

കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ട്ട​യം ജി​ല്ല​യി​ൽ 2017–18സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ റ​വ​ന്യു റി​ക്ക​വ​റി പി​രി​വി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി വി​ല്ലേ​ജ് ഒ​ന്നാം സ്ഥാ​ന​ത്ത്. റ​വ​ന്യൂ റി​ക്ക​വ​റി ഇ​ന​ത്തി​ൽ 2.54 കോ​ടി രൂ​പ പി​രി​ച്ചെ​ടു​ത്താണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്.

കോ​ട്ട​യം ടൗ​ൺ ഉ​ൾ​പ്പെ​ടു​ന്ന മു​ട്ട​മ്പ​ലം വി​ല്ലേ​ജ് 1.48കോ​ടി രൂ​പ പി​രി​ച്ചെ​ടു​ത്ത് ജി​ല്ല​യി​ൽ ര​ണ്ടാ​മ​തെ​ത്തി. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ര്‍​ഷ​ങ്ങ​ളാ​യി മു​ട്ട​മ്പ​ലം വി​ല്ലേ​ജാ​യി​രു​ന്നു റ​വ​ന്യൂ ജി​ല്ല​യി​ൽ മു​ന്നി​ൽ നി​ന്ന​ത്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി വി​ല്ലേ​ജ് റി​ക്ക​വ​റി പി​രി​വി​ൽ ഒ​ന്നാ​മ​ത് എ​ത്തി​യ​ത്. 9535657 രൂ​പ
പി​രി​ച്ചെ​ടു​ത്ത ച​ങ്ങ​നാ​ശേ​രി വി​ല്ലേ​ജാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. റ​വ​ന്യു റി​ക്ക​വ​റി ഇ​ന​ത്തി​ൽ ജി​ല്ല​യി​ൽ ആ​കെ പി​രി​ച്ചെ​ടു​ത്ത​ത് 49.49കോ​ടി രൂ​പ.​താ​ലൂ​ക്ക് ത​ല​ത്തി​ൽ കോ​ട്ട​യം താ​ലൂ​ക്കാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 26 വി​ല്ലേ​ജു​ക​ൾ ഉ​ൾ​പ്പെ​ട്ട കോ​ട്ട​യം താ​ലൂ​ക്കി​ൽ 12.29 കോ​ടി രൂ​പ​യാ​ണ്ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം റ​വ​ന്യൂ റി​ക്ക​വ​റി പി​രി​ച്ചെ​ടു​ത്ത​ത്. 28 വി​ല്ലേ​ജു​ക​ളു​ള്ള മീ​ന​ച്ചി​ൽ താ​ലൂ​ക്ക് 9.33 കോ​ടി പി​രി​ച്ച് ര​ണ്ടാ സ്ഥാ​ന​ത്തും 13 വി​ല്ലേ​ജു​ക​ൾ മാ​ത്ര​മു​ള്ള കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് 6.72 കോ​ടി രൂ​പ പി​രി​ച്ചെ​ടു​ത്ത് താ​ലൂ​ക്ക് ത​ല​ത്തി​ൽ മൂ​ന്നാ​മ​തു​മെ​ത്തി.
മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച ഉ​ദ്യോ​ഗ​സ്ഥ൪​ക്ക് ജി​ല്ലാ ക​ള​ക്ട൪ ഡോ.​ബി.​എ​സ്.​തി​രു​മേ​നി പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. മി​ക​ച്ച താ​ലൂ​ക്കി​നു​ള്ള എ​വ൪​റോ​ളിം​ഗ് ട്രോ​ഫി കോ​ട്ട​യം ആ൪. ​ആ൪. ത​ഹ​സി​ൽ​ദാ൪ ച​ന്ദ്ര​ലേ​ഖ ഏ​റ്റു​വാ​ങ്ങി. ജി​ല്ല​യി​ലെ ഏ​റ്റ​വും ചെ​റി​യ താ​ലൂ​ക്ക് ആ​യി​രു​ന്നി​ട്ടും റ​വ​ന്യൂ റി​ക്ക​വ​റി പി​രി​വി​ൽ ജി​ല്ല​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ക​യും വ്യ​ത്യ​സ്ത ജോ​ലി​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​തി​നു​മു​ള്ള പു​ര​സ്കാ​രം കാ​ഞ്ഞി​ര​പ്പ​ള്ളി ത​ഹ​സി​ൽ​ദാ൪ ജോ​സ് ജോ​ര്‍​ജി​നു ല​ഭി​ച്ചു. ജി​ല്ല​യി​ൽ പി​രി​വി​ന്‍റെ ശ​ത​മാ​ന​ത്തി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി വി​ല്ലേ​ജ് ഒ​ന്നാ​മ​താ​ണ്. 97.54 ശ​ത​മാ​ന​വും പി​രി​ച്ചെ​ടു​ത്തു. ജി​ല്ല​യി​ലെ ഏ​റ്റ​വും​മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കു​ള്ള പു​ര​സ്കാ​ര​വും പ്ര​ശം​സാ​പ​ത്ര​വും കാ​ഞ്ഞി​ര​പ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സ൪ എ​ൻ. ജ​യ​പ്ര​കാ​ശി​ന് ജി​ല്ലാ ക​ള​ക്ട൪ സ​മ്മാ​നി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫി​സ​ർ​ക്കു​ള്ള അ​വാ​ർ​ഡും എ​ൻ.​ജ​യ​പ്ര​കാ​ശ് നേ​ടി​യി​രു​ന്നു.