കോ​ള​ജ് കാ​മ്പ​സി​ല്‍ മു​ള തോ​ട്ട​മൊ​രു​ക്കി പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ്


മു​ണ്ട​ക്ക​യം: കോ​ള​ജ് കാ​മ്പ​സി​ല്‍ മു​ള തോ​ട്ട​മൊ​രു​ക്കി പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ്. ഭൂ​മി​ക്കൊ​രു കു​ട എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് ന​ട​ത്തു​ന്ന വ​ന​വ​ത്ക​ര​ണ പ​രി​പാ​ടി​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​വു​മെ​ന്നു ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ആ​ന്‍റ​ണി നി​ര​പ്പേ​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ര​ഞ്ജി​മാ​ത്യു, ഗ്രീ​ന്‍ ലീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ പ്ര​ഫ. സി.​പി. റോ​യ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.


ആ​ഗോ​ള താ​പ​ന​ത്തെ അ​തി​ജീ​വി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് കോ​ള​ജി​ന്‍റെ ത​രി​ശു ഭൂ​മി​യാ​യി കി​ട​ക്കു​ന്ന ഏ​ഴേ​ക്ക​ര്‍ സ്ഥ​ല​ത്ത് നാ​ലാ​യി​ര​ത്തോ​ളം മു​ള തൈ​ക​ള്‍ ന​ടു​ന്ന​ത്. ഒ​ന്നി​ട​വി​ട്ട് പ്ലാ​വ് തൈ​ക​ളും ന​ട​ന്നു​ണ്ട്. ഇ​തോ​ടെ ഇ​ന്ത്യ​യി​ലെ ആ​ദ്യ ബാം​ബു കാ​മ്പ​സാ​യി പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് മാ​റും. പ്ര​സി​ദ്ധ​മാ​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളോ​ടു‌ ചേ​ര്‍​ന്നു കി​ട​ക്കു​ന്ന കാ​മ്പ​സി​ല്‍ ഇ​ത് ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ ഇ​ട​ത്താ​വ​ളം​ടൂ​റി​സ്റ്റ് സ്‌​പോ​ട്ടാ​യി മാ​റ്റാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും ശ​ബ​രി​മ​ല, ത​ങ്ങ​ള്‍​പാ​റ​യ​ട​ക്ക​മു​ള്ള തീ​ര്‍​ത്ഥാ​ട​ക​ര്‍​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു. പ​ള്ളി​ക്ക​ത്തോ​ട് കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടു​മാ​യി സ​ഹ​ക​രി​ച്ചു ഫി​ലിം​ ലൊ​ക്കേ​ഷ​ന്‍ ആ​യി ഉ​പ​യോ​ഗി​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.


രാ​വി​ലെ 9.30ന് ​റ​വ.​ഡോ. ആ​ന്‍റ​ണി നി​ര​പ്പേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. പ​രി​സ്ഥി​തി​പ്ര​വ​ര്‍​ത്ത​ക​നും സി​നി​മ ന​ട​നു​മാ​യ ജി.​കെ. പ​ന്നാം​കു​ഴി, മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. മു​ള ന​ടീ​ലി​നാ​യി ഗ്രീ​ന്‍ ലീ​ഫ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ നാ​ലാ​യി​ര​ത്തോ​ളം കു​ഴി​യെ​ടു​ത്തു പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യി ഇ​വ​ര്‍ അ​റി​യി​ച്ചു.