കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ര​ണമെന്ന് :


മു​ണ്ട​ക്ക​യം: നാ​ടാ​കെ കോ​വി​ഡ് പ​ട​രു​മ്പോ​ൾ നാ​ളി​തു​വ​രെ മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത്‌ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കാ​ത്ത​തി​ൽ സി​പി​എം മു​ണ്ട​ക്ക​യം ലോ​ക്ക​ൽ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലും മ​റ്റും തു​ട​ർ​ച്ച​യാ​യി ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം ന​ട​ക്കു​ന്ന​ത് താ​ഴേ​ത്ത​ട്ടി​ൽ ജ​ന​കീ​യ ജാ​ഗ്ര​താ സ​മി​തി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ്. പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ ദു​ര​ഭി​മാ​നം വെ​ടി​ഞ്ഞു രോ​ഗ വ്യാ​പ​നം ത​ട​യാ​ൻ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യും സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്ത​ണ​മെ​ന്നും സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​വി. അ​നി​ൽ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.