കൌതുകമായി സഞ്ചരിക്കുന്ന ഇറച്ചിക്കട……

1-web-mobile-flesh
പട്ടിമറ്റം:ഇറച്ചി വാങ്ങാന്‍ കടയില്‍ പോകേണ്ട !..ഫ്രഷ്‌ മാംസവുമായി വ്യാപാരി ആവശ്യക്കാരെ തേടിയെത്തുന്നു.

പട്ടിമറ്റം,ചേനപ്പാടി,കുറുവാമുഴി തുടങ്ങിയ പ്രദേശങ്ങളിലാണ് വേറിട്ട ഈ കാഴ്ച.പട്ടിമറ്റം മണ്ണൂപറമ്പില്‍ ശിബിലി (35)ആണ് തന്റെ പെട്ടിഓട്ടോറിക്ഷയില്‍ മാംസ വില്‍പ്പന നടത്തിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ നാലുവര്‍ഷമായി മൊബൈല്‍ ഇറച്ചിവില്‍പ്പനയാണ് ശിബിലിയുടെ വരുമാന മാര്‍ഗം.വാഹനത്തിനു ചുറ്റും പടുത കെട്ടിമറച്ചു പഞ്ചായത്തില്‍ നിന്നും ലൈസന്‍സും എടുത്താണ് വില്‍പ്പന നടത്തുന്നത്.സ്ഥിരമായി ഇറച്ചി വാങ്ങുന്നവര്‍ക്ക് വേണ്ടിയാണ് മൊബൈല്‍ വില്‍പ്പന ആരംഭിച്ചത്.

ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ശിബിലിയുടെ ഇറച്ചി വില്‍പ്പന പതിവായി നിരത്തുകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.