ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനായി

sree marriage

ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനായി. വ്യാഴാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ച് പ്രണയിനിയായ ഭുവനേശ്വരിയുടെ കഴുത്തില്‍ ശ്രീശാന്ത് താലിചാര്‍ത്തി.

ജയ്പുര്‍ രാജകുടുംബാംഗമാണ് ഭുവനേശ്വരി. 2006 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. രാവിലെ ഏഴരക്കും എട്ടുമണിക്കും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തിലായിരുന്നു താലിചാര്‍ത്തല്‍ .

ചടങ്ങുകള്‍ക്ക് ശേഷം ശ്രീശാന്തിന്റെ ജന്മാനാടായ കോതമംഗലത്തേക്കാണ് ഇരുവരും പോയത്. അവിടെ അടുത്തബന്ധുക്കള്‍ക്കൊപ്പം വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കും. വിവാഹസദ്യ എറണാകുളം ക്രൗണ്‍ പ്ലാസയിലാണ്. രാത്രി ഏഴിന് കൊച്ചി ലേ മെറിഡിയനില്‍ വിവാഹസല്‍ക്കാരം നടക്കും.
3

5

6