ക്രിസ്തുവിന്റെ അവതാരം ആണ് താൻ എന്ന് വിശ്വസിച്ചു ഒരാൾ ക്രിസ്തുവിന്റെ വേഷത്തിൽ അനുയായികളുമായി ലോകം ചുറ്റുന്നു ..

1
ബ്രസിലിൽ ഉള്ള Inri Christo എന്ന 66 വയസുള്ള മനുഷ്യൻ ധരിച്ചിരിക്കുന്നത്‌ താൻ ദൈവത്തിന്റെ മകനായ യേശുവിന്റെ രണ്ടാം അവതാരം ആണെന്നാണ് ..

അതുകൊണ്ട് അദ്ദേഹം യേശുവിന്റെ വേഷവും ധരിച്ചു കുറെ അനുയായികളുമായി ലോകം ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു .. കഴിഞ്ഞ മുപ്പതു വർഷങ്ങൾകുള്ളിൽ അദ്ദേഹം 27 രാജ്യങ്ങൾ സന്ദർശിച്ചു .. 40 തവണ അറസ്റ്റിൽ ആയി. അമേരിക്കയിൽ നിന്നും ഇംഗ്ലണ്ട് ൽ നിന്നും പുറത്താക്കി ..

അദ്ദേഹത്തിന്റെ അനുയായികൾ ഭൂരിഭാഗവും സ്ത്രീകൾ ആണ് . 86 വയസുള്ള Abevere 32 വർഷങ്ങൾ ആയി അദ്ദേഹത്തിന്റെ ഒപ്പം സഞ്ചരിക്കുന്നു . 24 വയസ്സ് ഉള്ള പെണ്‍കുട്ടിയാണ് ഏറ്റവും പ്രായം കുറഞ്ഞ അനുയായി . അവൾക്കു രണ്ടു വയസ്സ് ഉള്ളപ്പോൾ കൂടെ കൂടിയതാണ് ..

യേശുവിന്റെ കുരിശിൽ തറച്ചപ്പോൾ എഴുതി വച്ചിരുന്ന INRI എന്ന വാക്കാണ്‌ തന്റെ പേരിനോടൊപ്പം ചേർത്താണ് Inri Christo എന്ന പേര് അദ്ദേഹം സ്വയം ഇട്ടതു .

ചെറു പ്രായത്തിൽ ദൈവത്തിന്റെ അരുളപ്പാട് തനിക്കു ലഭിച്ചു എന്നാണ് ഇദേഹത്തിന്റെ നിലപാട് ” ഞാൻ നിന്റെ പിതാവായ ദൈവം ആണ് .. അബ്രഹാമിന്റെയും
ഇസഹക്കിന്റെയും ദൈവമായ കർത്താവ് “. ഇങ്ങനെ ഒരു സ്വരം കേട്ടപ്പോൾ മുതലാണ് അദ്ദേഹം താൻ ദൈവ പുത്രനാണ് എന്ന് തോന്നി തുടങ്ങിയതത്രെ ..

( ഫോട്ടോകൾ വലുതായി കാണുവാൻ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക )

2

3

4

5

6

7

8

9

10

11