ക്രൈസ്തവ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചു മോഷണം നടത്തിവന്ന യുവതി പിടിയിൽ

മുണ്ടക്കയം: ക്രൈസ്തവ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചു മോഷണം നടത്തിവന്ന യുവതി റിമാന്‍ഡിലായി. പീരുമേട് പട്ടുമല,കിഴക്കേതാഴെയില്‍ കൃഷ്ണന്റെ ഭാര്യ മഞ്ജു(സാലമ്മ-39)നെയാണ് പെരുവന്താനം എസ്.ഐ.പ്രശാന്ത് പി.നായരുടെ നേതൃത്വത്തില്‍ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ പെരുവന്താനം സെന്റ് ജോസഫ് ദേവാലയത്തില്‍ നടത്തിയ മോഷണ ശ്രമത്തിനിടയിലാണ് ഇവര്‍ രണ്ടും മക്കളോടൊപ്പം പിടികൂടിയത്. പൊലീസ് ചോദ്യം ചെയ്തതോടെ മുമ്പ് നിരവധി ചെറിയ മോഷണങ്ങള്‍ നടത്തിയതായി ഇവര്‍ സമ്മതിച്ചു.

അടുത്തയിടെ ചെങ്ങളം പളളിയില്‍ നടത്തിയ മോഷണവും ഇവരാന്ന്് തിരിച്ചറിഞ്ഞു . അവിടെപളളിയിലെ സി.സി.ടി.വി,ദൃശ്യങ്ങളുടെ പരിശോധനയില്‍ ഇവരെ പളളി അധികാരികള്‍ തിരിച്ചറിഞ്ഞു. ഇവരെ 14 ദിവസത്തേക്കു കോടതി റിമാന്‍ഡ് ചെയ്തു.

ഇവരോടൊപ്പമുണ്ടായിരുന്ന 17,ആറ് വയസ് പ്രായമുളള കുട്ടികളെ തൊടുപുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിമുഖാന്തിരം തിരുവഞ്ചൂരിലുളള കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിലേക്കുമാററി.