ക്ലീന്‍ കാഞ്ഞിരപ്പള്ളി പദ്ധതി ഡോ.എന്‍ ജയരാജ്‌ എം എല്‍ എ ഉദ്ഘാടനം ചെയ്തു

1-web-clean-kanjirappally

കാഞ്ഞിരപ്പള്ളി:പഞ്ചായത്തിലെ വിവിധ സന്നദ്ധസംഘടനകളും സെന്റ് ഡൊമിനിക്‌സ് സ്‌കൂള്‍ എന്‍.എസ്.എസ്സും ചേര്‍ന്ന് നടപ്പാക്കുന്ന ക്ലീന്‍ കാഞ്ഞിരപ്പള്ളി പദ്ധതി ഡോ. എന്‍.ജയരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്‍ അധ്യക്ഷത വഹിച്ചു. പി.എ.സലിം, മറിയാമ്മ ജോസഫ്, ജേസി ഷാജന്‍, നെസീമ ഹരീസ്, വി.എന്‍.രാജേഷ്, നിബു ഷൗക്കത്ത്, അപ്പച്ചന്‍ വെട്ടിത്താനം, സിജു ചക്കാല, സുരേന്ദ്രന്‍ കാലായില്‍, സിജു സക്കീര്‍, മണി രാജു, സ്‌കറിയ ഞാവള്ളി, അബ്ദുള്‍ മജീദ്, ബാബു പൂതക്കുഴി, ടി.എ.അബ്ദുള്‍ അസീസ്, രാധാകൃഷ്ണപിള്ള, പാപ്പച്ചന്‍ മാലപ്പറമ്പില്‍, പി.ഇ.അബ്ദുള്‍സലാം, ബേബി ജോസഫ്, ജെ.പി.സെന്‍, പി.വി.ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.