ക്വാറയ്ൻ്റയിൻ ലംഘനം: കളക്ടർക്കും ഡി.വൈ.എസ്.പിക്കും പരാതി


കാഞ്ഞിരപ്പള്ളി ഞള്ളമറ്റം സ്വദേശി ക്വാറയ്ൻ്റയിൻ ലംഘിച്ചുകൊണ്ട് വ്യാപകമായി സമ്പർക്കം നടത്തിയ സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി. ജെ. പി ചിറക്കടവ് പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ ജി.ഹരിലാൽ ജില്ലാ കളക്ടർക്കും ഡി.വൈ.എസ്.പിക്കും പരാതി നൽകി.കാഞ്ഞിരപ്പള്ളി ഞള്ളമറ്റം സ്വദേശിയോട് ക്വാറ ന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിര്ദേശിച്ചിരുന്നെങ്കിലും വിലക്കുകൾ ലംഘി ച്ചുകൊണ്ട് മണ്ണംപ്ലാവിലുള്ള കടകളിലും മൂന്നാംമൈലിലെ ഇറച്ചിക്കടയിലും ആശുപ ത്രിയിയിലും ഇയാൾ പോയിരുന്നു.

തുടർന്ന് മണ്ണംപ്ലാവിലെ കടകൾ മുഴുവൻ അടക്കുകയും ഡോക്ടറും മുൻപ് ഈ രോഗി യുമായി സംസാരിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പടെ ക്വാറന്റൈനിൽ പോവേ ണ്ട അവസ്ഥയുമാണ്  ഉണ്ടായത്.വിദ്യാസമ്പന്നരായ ആളുകൾ ഇത്തരത്തിൽ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. പൊതുസമൂഹത്തിന് ഉണ്ടായ നഷ്ടവും ഭീതിയും വളരെ വലതു താണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതെ ഇരിക്കുവാനാണ് പരാതി നൽ കിയതെന്ന് ജി. ഹരിലാൽ പറഞ്ഞു.