ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോൾ ഒടുവിൽ ഡോ.എന്‍ ജയരാജ് എം എല്‍ എ പൊട്ടിത്തെറിച്ചു

jayaraj-mla-anger-webകാഞ്ഞിരപ്പള്ളി: ഒടുവിൽ അതും സംഭവിച്ചു .. ഒരിക്കലും ദേഷ്യപെട്ടു കണ്ടിട്ടില്ലാത്ത ഡോ.എന്‍ ജയരാജ് എം എല്‍ എക്ക് വികസന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ഉദാസീനത കണ്ടു നിയന്ത്രണം വിട്ടു രോഷം പ്രകടിപ്പികേണ്ടി വന്നു

വളരെ അപൂർവമായി കാണുന്ന ഇത്തരത്തില്‍ ഒരു കാഴ്ചയാണ് താലൂക്ക് വികസന സമിതി യോഗത്തില്‍ ഇന്നലെ കാണുവാന്‍ കഴിഞ്ഞത്.സാധാരണ ഗതിയില്‍ വളരെ ഭൌവ്യതയോടെ പെരുമാറുന്ന വ്യക്തിത്വത്തിന് ഉടമയാണ് കാഞ്ഞിരപ്പള്ളി എം എല്‍ എ ഡോ.എന്‍ ജയരാജ് എം എല്‍ എ.അതിനാല്‍ എതിര്‍ പാര്‍ട്ടിയില്‍ പെട്ടവര്‍ക്ക്പോലും വളരെ സ്വീകാര്യനാണ് അദ്ദേഹം.

എന്നാല്‍ ഇന്നലെ കാഞ്ഞിരപ്പള്ളി താലൂക്ക് വികസന യോഗത്തില്‍ കോപാകുലനായ അദ്ദേഹത്തെക്കണ്ട് യോഗത്തിനു എത്തിയവര്‍ അമ്പരന്നു.

തന്റെ മണ്ഡലത്തിലെ വികസന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ഉദാസീനതയ്ക്ക് എതിരെയായിരുന്നു എം എല്‍ എ യുടെ രോഷപ്രകടനം .

കാഞ്ഞിരപ്പള്ളി കോടതികെട്ടിട സമുച്ചയത്തിന്റെ അവസാനവട്ട മിനുക്കുപണികള്‍ക്കായി മുപ്പതു ലക്ഷം രൂപ കൂടി വേണം,ഇതിന്റെ എസ്റ്റിമേറ്റ് നടപടികള്‍ പൂര്‍ത്തിയായെങ്കിലും തുടര്‍നടപടികള്‍ വൈകുന്നത് നിര്‍മ്മാണ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാഴ്ത്തി.ഒന്‍പതര കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണം വൈകുന്നതും എം എല്‍ എ യുടെ രോഷത്തിനു ആക്കം കൂട്ടി.

എത്രയുംവേഗം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ എം എല്‍ എ പി ഡബ്ല്യു ഡി ബില്‍ഡിംഗ്‌ വിഭാഗത്തിനു കര്‍ശന നിര്‍ദ്ദേശം നല്‍കി.