കർഷക സംഗമം ഇന്ന്

കാഞ്ഞിരപ്പള്ളി ∙ വിഷരഹിത ഭക്ഷണ നിർമിതി, വിപണി സാധ്യതകൾ, ശരിയായ ഭക്ഷ്യസംസ്‌കാരം എന്നീ വിഷയങ്ങൾ ചർച്ചചെയ്യുന്നതിനായി ഗ്രീൻഷോർ, ആത്മ കോട്ടയം, കുമരകം കൃഷി വിജ്‌ഞാനകേന്ദ്രം, പ്രാദേശിക കാർഷിക വിപണികൾ എന്നിവയുമായി സഹകരിച്ച് ഇന്ന് രാവിലെ 9.30നു കാളകെട്ടി കർഷക മാർക്കറ്റിൽ കർഷകസംഗമം നടക്കും.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം സെബാസ്‌റ്റ്യൻ കുളത്തുങ്കൽ ഉദ്‌ഘാടനം ചെയ്യും.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് മുഖ്യപ്രഭാഷണവും കോട്ടയം ആത്മ പ്രോജക്‌ട് ഡപ്യൂട്ടി ഡയറക്‌ടർ മാത്യു സഖറിയാസ് പദ്ധതി വിശദീകരണവും നടത്തും.

കുമരകം കൃഷിവിജ്‌ഞാന കേന്ദ്രത്തിലെ ടെക്‌നിക്കൽ ഓഫിസർ ജോളി ജോസഫ് ‘തേനീച്ചവളർത്തൽ – അറിയേണ്ടവ’ എന്ന വിഷയത്തിൽ ക്ലാസെടുക്കും.