ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

പൊ​ൻ​കു​ന്നം: ക​ഞ്ചാ​വു​മാ​യി ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ പു​ളി​ങ്ങോം വി​ല്ലേ​ജി​ൽ കോ​ഴി​ച്ചാ​ൽ കൊ​മ​രി​ച്ചാ​ൽ പ​റ​മ്പി​ൽ അ​മ​ൽ കെ. ​റോ​യി(22) ആ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് 500 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ടു​ക്കി സ്വ​ദേ​ശി​യാ​ണ് ത​നി​ക്ക് ക​ഞ്ചാ​വ് ന​ൽ​കി​യ​തെ​ന്ന് റോ​യി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​യാ​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​തി​നാ​ൽ അ​ന്വേ​ഷ​ണം ഇ​ടു​ക്കി​യി​ലേ​ക്കും നീ​ങ്ങും. പൊ​ൻ​കു​ന്നം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ കെ. ​ആ​ർ. മോ​ഹ​ൻ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​എ​സ്ഐ എ.​ടി. മു​ഹ​മ്മ​ദ് നൗ​ഷാ​ദ്, സി​പി​ഒ റി​ച്ചാ​ർ​ഡ് സേ​വ്യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.