ക​ണ​മ​ല ബ​ദ​ൽ പാ​ത​യു​ടെ ‘അ​പ​ക​ടം’ കാ​ണാ​ൻ ലെന്സ്ഫെഡ്സം​ഘ​മെ​ത്തി

ക​ണ​മ​ല: അ​പ​ക​ട​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി നി​ർ​മി​ച്ച ബ​ദ​ൽ പാ​ത അ​തീ​വ അ​പ​ക​ട​ക​ര​മാ​ണെ​ന്ന​റി​ഞ്ഞ് നേ​രി​ൽ ക​ണ്ട് പ​രി​ശോ​ധി​ക്കാ​ൻ ലൈ​സ​ൻ​സ്ഡ് എ​ൻ​ജി​നി​യേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ -ലെ​ൻ​സ്ഫെ​ഡ് ഭാ​ര​വാ​ഹി​ക​ളെ​ത്തി. പാ​ത പ​രി​ശോ​ധി​ച്ച് യാ​ത്ര​ക്കാ​രി​ൽ നി​ന്നും നാ​ട്ടു​കാ​രി​ൽ നി​ന്നും വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യ സം​ഘം വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

അ​ശാ​സ്ത്രീ​യ​മാ​യ അ​ലൈ​ൻ​മെ​ന്‍റി​ൽ നി​ർ​മി​ച്ച​താ​ണ് പാ​ത അ​പ​ക​ട​ക​ര​മാ​യ​തെ​ന്ന് സം​ഘം വി​ല​യി​രു​ത്തി. ഒ​രു​വി​ധ​ത്തി​ലും പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ലു​ട​നീ​ളം ബോ​ധ്യ​മാ​യ​തെ​ന്ന് സം​ഘം പ​റ​ഞ്ഞു. റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ അ​ലൈ​ൻ​മെ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത് വി​പ​രീ​ത​ദി​ശ​യി​ലാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​രു​ന്നു.11​ന് സം​ഘ​ട​ന​യു​ടെ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തു​ന്ന മ​ന്ത്രി​ക്ക് പാ​ത​യി​ലെ അ​പ​ക​ട​സാ​ധ്യ​ത​ക​ളും പ​രി​ഹ​രി​ക്കാ​നു​ള​ള മാ​ർ​ഗ​ങ്ങ​ളും ഉ​ൾ​പ്പ​ടെ​യു​ള​ള റി​പ്പോ​ർ​ട്ടാ​ണ് സ​മ​ർ​പ്പി​ക്കു​ക.

ആ​റ് മാ​സം മു​മ്പ് മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത പാ​ത​യാ​ണ് എ​രു​ത്വാ​പ്പു​ഴ- കീ​രി​ത്തോ​ട് റോ​ഡ്. ആ​റ​ര കോ​ടി രൂ​പ ചെ​ല​വി​ട്ട് ഈ ​റോ​ഡ് നി​ർ​മി​ച്ച​ത് ക​ണ​മ​ല ഇ​റ​ക്ക​ത്തി​ൽ ശ​ബ​രി​മ​ല സീ​സ​ണു​ക​ളി​ലു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​യി​രു​ന്നു. ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളെ ഈ ​പാ​ത​യി​ലൂ​ടെ ക​ട​ത്തി​വി​ട്ട് ക​ണ​മ​ല ഇ​റ​ക്ക​ത്തി​ലും ഈ ​പാ​ത​യി​ലും വ​ൺ​വേ ട്രാ​ഫി​ക് ഏ​ർ​പ്പെ​ടു​ത്തി സു​ര​ക്ഷി​ത​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. എ​ന്നാ​ൽ അ​പ​ക​ട​ങ്ങ​ളെ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന നി​ല​യി​ലാ​ണ് ബ​ദ​ൽ പാ​ത നി​ർ​മി​ച്ച​തെ​ന്ന് പ​രാ​തി​ക​ൾ ശ​ക്ത​മാ​വു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ ഈ ​പ​രാ​തി പോ​ലീ​സ് ശ​രി​വെ​ച്ച​തോ​ടെ കോ​ടി​ക​ൾ ചെ​ല​വി​ട്ട പാ​ത വെ​റു​തെ​യാ​യി. പ​ണി തീ​ർ​ന്നി​ട്ടും പാ​ത തു​റ​ക്കാ​ൻ പോ​ലീ​സ് സ​മ്മ​തി​ച്ചി​ല്ല. ഉ​ദ്ഘാ​ട​ന​ത്തി​ന് വ​ന്ന മ​ന്ത്രി​യും പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​ലെ പി​ഴ​വു​ക​ൾ ക​ണ്ട് ക​രാ​റു​കാ​ര​നെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ക​ന​ത്ത മ​ഴ​യി​ൽ പാ​ത ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് എ​ൻ​ജി​നി​യ​ർ​മാ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം പാ​ത​യു​ടെ അ​പ​ക​ടം പ​ഠി​ക്കാ​നെ​ത്തി​യ​ത്.

ലെ​ൻ​സ്ഫെ​ഡ് പൊ​ൻ​കു​ന്നം ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന സ​മി​തി​യം​ഗം ആ​ർ. എ​സ്. അ​നി​ൽ കു​മാ​ർ, ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കെ. ​മാ​ത്യു, സെ​ക്ര​ട്ട​റി ശ്രീ​കാ​ന്ത് എ​സ്. ബാ​ബു, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ജ​യേ​ഷ് കു​മാ​ർ, സു​നി​ൽ ജാ​ഫ​ർ, സി. ​എ​സ്. ബി​നോ​ജ്, അ​ൻ​സാ​രി, അ​ഫ്സ​ൽ, ജോ​ജു, എ​ബി എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.