ക​ന​ത്ത മ​ഴ​യി​ൽ പാ​ല​ങ്ങ​ൾ മു​ങ്ങി

ക​ണ​മ​ല: നാ​ട് പ്ര​ള​യ​ഭീ​ഷ​ണി​യി​ൽ. ദി​വ​സ​ങ്ങ​ളാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ എ​രു​മേ​ലി​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ പാ​ല​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തോ​ടെ​യാ​ണ് പ്ര​ള​യ​ഭീ​തി പ​ര​ന്നി​രി​ക്കു​ന്ന​ത്.

എ​രു​മേ​ലി​യി​ൽ മ​ണി​മ​ല​യാ​റും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ക​ണ​മ​ല​യി​ൽ പ​മ്പ​യാ​ർ നി​റ​ഞ്ഞ് പ​ഴ​യ കോ​സ്‌​വേ പാ​ലം വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. മൂ​ക്ക​ൻ​പെ​ട്ടി​യി​ലും അ​ഴു​ത​യാ​ർ ക​ര​ക​വി​ഞ്ഞ​തോ​ടെ പാ​ലം വെ​ള്ള​ത്തി​ൽ മു​ങ്ങി. ഇ​ട​ക​ട​ത്തി​യി​ലും പ​മ്പ​യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. അ​റ​യാ​ഞ്ഞി​ലി​മ​ണ്ണി​ലേ​ക്കു​ള്ള ഏ​ക ഗ​താ​ഗ​ത​മാ​ർ​ഗ​മാ​യ ഇ​ട​ക​ട​ത്തി പാ​ല​വും വെ​ള്ളം ക​യ​റി​യ​തോ​ടെ പ്ര​ദേ​ശ​ത്തേ​ക്ക് വാ​ഹ​ന സ​ഞ്ചാ​രം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.