ക​രം സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി

കൂ​ട്ടി​ക്ക​ൽ: നാ​ല് വ​ർ​ഷം മു​ന്പു​ള്ള വീ​ട്ടുക​രം അ​ട​ച്ചി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ ഈ ​വ​ർ​ഷ​ത്തെ ക​രം സ്വീ​ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി. കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ താ​മ​സ​ക്കാ​ര​നാ​യ പ​ള്ളി​ക്കു​ന്നേ​ൽ ബി​നോ​യി ജോ​സ​ഫാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

എ​ല്ലാ വ​ർ​ഷ​വും മു​ട​ങ്ങാ​തെ ക​രം അ​ട​ച്ചി​രു​ന്ന ബി​നോ​യി​യു​ടെ പ​ക്ക​ൽ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ക​ര​മ​ട​ച്ച​തി​ന്‍റെ ര​സീ​തു​ക​ൾ ഉ​ണ്ട്. 2015ൽ ​ക​ര​മ​ട​യ്ക്കു​വാ​ൻ എ​ത്തി​യ​പ്പോ​ൾ മു​ൻ വ​ർ​ഷ​ത്തെ പു​തു​ക്കി​യ ക​ര​ത്തി​ന്‍റെ കു​ടി​ശി​ക​യു​ണ്ട് എ​ന്ന പേ​രി​ൽ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പെ​ട്ട അ​ധി​ക തു​ക​യും പ​ഞ്ചാ​യ​ത്തി​ൽ അ​ട​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കു​റി ക​രം അ​ട​യ്ക്കു​വാ​ൻ ചെ​ന്ന​പ്പോ​ൾ 2013-14 വ​ർ​ഷ​ത്തെ ക​രം അ​ട​ച്ചി​ട്ടി​ല്ലെ​ന്നും അ​ത് കു​ടി​ശി​ക​യാ​യി അ​ട​ച്ചെ​ങ്കി​ൽ മാ​ത്ര​മേ പു​തി​യ ക​രം അ​ട​യ്ക്കു​വാ​ൻ പ​റ്റു​ക​യു​ള്ളു എ​ന്നു​മാ​ണ് പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് അ​റി​യി​ച്ച​ത്. എ​ന്നാ​ൽ 2013 വ​ർ​ഷ​ത്തെ ക​രം താ​ൻ അ​ട​ച്ച​താ​ണെ​ന്ന് ബി​നോ​യി അ​റി​യി​ച്ചു.