ക​രി​മ്പു​ക​യം കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്ന് എ​ലി​ക്കു​ള​ത്തെ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മ​മെ​ന്ന്

പൊ​ൻ​കു​ന്നം: മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട ക​രി​മ്പു​ക​യം കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്ന് എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​നെ ഉ​ൾ​പ്പെ​ടു​ത്താ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന് കേ​ര​ള​കോ​ൺ​ഗ്ര​സ്-​എം എ​ലി​ക്കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

എ​ലി​ക്കു​ളം, കാ​ഞ്ഞി​ര​പ്പ​ള്ളി, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പ​ദ്ധ​തി മു​ൻ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​വി​ഷ്‌​ക്ക​രി​ച്ച​ത്. എ​ന്നാ​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പൈ​പ്പ്‌​ലൈ​ൻ മാ​റ്റി​യി​ട്ട് പു​തി​യ​വ സ്ഥാ​പി​ച്ച് ഫ​ണ്ട് ചെ​ല​വ​ഴി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. നി​ല​വി​ൽ ജ​ല​അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണ​മി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്താ​ണ് എ​ലി​ക്കു​ളം. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​നു വേ​ണ്ടി ധ​ന​കാ​ര്യ മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം. മാ​ണി ഇ​രു​പ​തു കോ​ടി രൂ​പ ബ​ജ​റ്റി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രു​ന്ന​തു​മാ​ണ്.

പ​ദ്ധ​തി​ക്കാ​യി ജ​ല​സം​ഭ​ര​ണി പ​ണി​യു​ന്ന​തി​ന് എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് 2010ൽ ​കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ലെ ഉ​യ​ര​മു​ള്ള പ്ര​ദേ​ശ​മാ​യ പൊ​തു​കം ടോ​പ്പി​ൽ ചെ​ത്തി​മ​റ്റം ജോ​സ​ഫി​നോ​ട് സ്ഥ​ലം വി​ല​യ്ക്കു വാ​ങ്ങി ന​ൽ​കി​യ​താ​ണ്. ഇ​വി​ടെ കൂ​റ്റ​ൻ ജ​ല​സം​ഭ​ര​ണി നി​ർ​മി​ക്കു​ക​യും ചെ​യ്തു. സ്ഥ​ലം ന​ൽ​കി​യ​പ്പോ​ൾ എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജ​ല​വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു വ​കു​പ്പി​ന്‍റെ ഉ​റ​പ്പ്. എ​ന്നാ​ൽ പി​ന്നീ​ട് ഒ​രു ന​ട​പ​ടി​യും എ​ലി​ക്കു​ള​ത്തി​നു വേ​ണ്ടി ആ​രു​ടെ​യും ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​ല്ലെ​ന്നും കേ​ര​ള​കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. അ​നാ​സ്ഥ തു​ട​ർ​ന്നാ​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സ് പി​ക്ക​റ്റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി ക​പ്പി​ലു​മാ​ക്ക​ൽ, സാ​ജ​ൻ തൊ​ടു​ക, എ​ബ്ര​ഹാം കോ​ക്കാ​ട്ട്, ബി​നു മൂ​ക്കി​ലി​ക്കാ​ട്ട്, മ​ഹേ​ഷ് ചെ​ത്തി​മ​റ്റം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.