‘ക​ര്‍​ഷ​ക​വി​രു​ദ്ധ ക​രാ​റു​ക​ള്‍ കാ​ര്‍​ഷി​ക​പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു’

മു​ണ്ട​ക്ക​യം: ഇ​ന്ത്യ ഇ​തി​നോ​ട​കം ഏ​ര്‍​പ്പെ​ട്ട ക​ര്‍​ഷ​ക​വി​രു​ദ്ധ രാ​ജ്യാ​ന്ത​ര ക​രാ​റു​ക​ള്‍​മൂ​ലം കാ​ര്‍​ഷി​ക പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് റ​ബ​റു​ള്‍​പ്പെ​ടെ വി​വി​ധ വി​ള​ക​ളു​ടെ വി​ല​ത്ത​ക​ര്‍​ച്ച​യെ​ന്ന് ഇ​ന്‍​ഫാം ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഷെ​വ​ലി​യാ​ര്‍ വി.​സി.​സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു.

ക​ര്‍​ഷ​ക​ര്‍ ഏ​ക​വി​ള​യി​ല്‍ നി​ന്ന് ബ​ഹു​വി​ള​യി​ലേ​യ്ക്ക് മാ​റ​ണം. ഇ​ട​നി​ല​ക്കാ​രി​ല്ലാ​ത്ത വി​പ​ണി​ക​ള്‍​ക്ക് ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ രൂ​പം ന​ല്‍​ക​ണം. കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ഉ​ത്പാ​ദ​ന​ച്ചെ​ല​വു​ക​ണ​ക്കാ​ക്കി സ​ര്‍​ക്കാ​ര്‍ അ​ടി​സ്ഥാ​ന​വി​ല നി​ശ്ച​യി​ക്കാ​ത്ത​ത് വ​ഞ്ച​നാ​പ​ര​മാ​ണ്. രാ​ഷ്ട്രീ​യ അ​ടി​മ​ക​ളാ​കാ​തെ സം​ഘ​ടി​ച്ചു​നി​ന്ന് വി​ല​പേ​ശു​വാ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്കാ​ക​ണ​മെ​ന്നും വി.​സി.​സെ​ബാ​സ്റ്റ്യ​ന്‍ ഓ​ര്‍​മി​പ്പി​ച്ചു.
തെ​ക്കേ​മ​ല സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന തെ​ക്കേ​മ​ല, പാ​ലൂ​ര്‍​ക്കാ​വ് മേ​ഖ​ല​ക​ളി​ലെ ഇ​ന്‍​ഫാം പ്ര​വ​ര്‍​ത്ത​ക​സ​മ്മേ​ള​ന​ത്തി​ല്‍ ഫാ.​ജോ​സു​കു​ട്ടി ഇ​ട​ത്തി​ന​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പി​ക റീ​ജി​യ​ണ​ല്‍ മാ​നേ​ജ​ര്‍ ബി​നോ വ​ര്‍​ഗീ​സ്, ജോ​ണി ആ​ക്കാ​ത്ത്, സ​ണ്ണി മ​റ്റ​മു​ണ്ട​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​
ഗി​ച്ചു.