ക​ലോ​ത്സ​വ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: ഉ​പ​ജി​ല്ലാ ക​ലാ​മേ​ള​യി​ല്‍ എ​കെ​ജെ​എം സ്‌​കൂ​ള്‍ 562 പോ​യി​ന്‍റു​ക​ളോ​ടെ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്‌​കൂ​ള്‍, യു​പി വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​വും എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യാ​ണ് സ്കൂ​ൾ മി​ന്നു​ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​സ്റ്റീ​ഫ​ന്‍ സി. ​ത​ടം എ​സ്ജെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ല ന​സീ​ര്‍ അ​നു​മോ​ദ​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​സാ​ല്‍​വി​ന്‍ അ​ഗ​സ്റ്റി​ന്‍ എ​സ്ജെ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജോ വാ​ള​ന്ത​റ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ഷി അ​ഞ്ചാ​നാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ആ​ന്‍റു സേ​വ്യ​ര്‍ എ​സ്ജെ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.