ക​ല്ലേ​പാ​ലം മു​ത​ൽ പെ​രു​വ​ന്താ​നം വ​രെ ഹൈ​റേ​ഞ്ച് പാ​ത​യി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന്

മു​ണ്ട​ക്ക​യം: ഹൈ​റേ​ഞ്ചി​ന്‍റെ ക​വാ​ട​വും കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യു​മാ​യ ക​ല്ലേ​പാ​ലം മു​ത​ൽ പെ​രു​വ​ന്താ​നം വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ച ഇ​വി​ടെ വേ​ഗ​ത നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ക​ല്ലേ​പാ​ല​ത്തി​ന് സ​മീ​പ​വും മ​രു​തും​മൂ​ട്ടി​ലും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന അ​പ​ക​ട മു​ന്ന​റി​യി​പ്പ് ലൈ​റ്റു​ക​ൾ ക​ത്താ​താ​യി​ട്ട് നാ​ളു​ക​ളാ​യി. ടൗ​ൺ ക​ഴി​ഞ്ഞ് ക​ല്ലേ​പാ​ലം ക​ട​ന്ന് ഇ​ടു​ക്കി ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ തു​ട​ർ​ന്നു​ള്ള 500 മീ​റ്റ​ർ നി​ര​പ്പാ​യ റോ​ഡി​ൽ പ​ല​പ്പോ​ഴും അ​മി​ത വേ​ഗ​ത്തി​ൽ പാ​യു​ന്ന​താ​ണ് അ​പ​ക​ട കാ​ര​ണ​മാ​കു​ന്ന​ത്. മു​ന്പു​ണ്ടാ​യ വ്യ​ത്യ​സ്ഥ അ​പ​ക​ട​ങ്ങ​ളി​ലാ​യി സ​മീ​പ​വാ​സി​ക​ളാ​യ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​യ നാ​ലു പേ​ർ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തും നി​ത്യ സം​ഭ​വ​മാ​ണ്.

പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നു മു​ളം​ക​യം വ​ഴി പൂ​ഞ്ഞാ​ർ എ​രു​മേ​ലി ഹൈ​വേ​യി​ലേ​ക്ക് ക​യ​റു​വാ​നു​ള്ള സ​മാ​ന്ത​ര പാ​ത​യു​ടെ തു​ട​ക്ക​ത്തി​ലാ​ണ് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത്. എ​തി​ർ​വ​ശ​ത്താ​യി സെ​ന്‍റ്ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ളി​ൽ നി​ന്നു​മു​ള്ള റോ​ഡും ദേ​ശീ​യ പാ​ത​യി​ലേ​യ്ക്ക് സം​ഗ​മി​ക്കു​ന്നു​ണ്ട്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സ്കൂ​ൾ കു​ട്ടി​ക​ൾ ഭീ​തി​യോ​ടെ​യാ​ണ് ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്.

എ​രു​മേ​ലി സം​സ്ഥാ​ന​പാ​ത​യി​ലേ​ക്ക് തി​രി​യു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​തി​ർ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചും ദേ​ശീ​യ​പാ​ത​യി​ലേ​യ്ക്ക് അ​ല​ക്ഷ്യ​മാ​യി ക​യ​റു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​ൽ ഏ​റെ​യും. തു​ട​ർ​ന്ന്പെ​രു​വ​ന്താ​നം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലും അ​പ​ക​ട​ങ്ങ​ൾ വ്യാ​പ​ക​മാ​ണ്. ചാ​മ​പാ​റ വ​ള​വ്, ലൗ​ലി വ​ള​വ്, പെ​രു​വ​ന്താ​നം കോ​ള​ജ് വ​ള​വ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.