ഗണേഷ് കുമാർ വീണ്ടും മന്ത്രിയായേക്കും

ganesh 3ഗണേഷ്കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാമെന്ന് മുഖ്യമന്ത്രി​ ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ്. അടുത്ത മാസം സത്യപ്രതിജ്ഞാ നടത്താമെന്നും മുഖ്യമന്ത്രി​ ഉറപ്പ് നല്‍കി.

കേരള കോണ്‍ഗ്രസ് ബി നേതാവ് വേണുഗോപാലന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടു. മന്ത്രിസ്ഥാനം തിരിച്ചു ലഭിക്കാത്ത പശ്ചാത്തലത്തില്‍ ഗണേഷ്കുമാര്‍ കഴിഞ്ഞ മാസം എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ സന്നദ്ധത അറിയിച്ച് പാര്‍ട്ടി ചെയര്‍മാന് കത്ത് നല്‍കിയിരുന്നു. അതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി നീക്കാന്‍ മുഖ്യമന്ത്രി ഗണേഷ്കുമാറിനെ മന്ത്രിസഭയിലെടുക്കാനുള്ള തീരുമാനമെടുത്തായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതിനെത്തുടര്‍ന്ന് തീരുമാനം മാറ്റി. ഗണേഷ്കുമാറിന്‍റെ മന്ത്രിസ്ഥാനം സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്ന് മുഖ്യമന്ത്രി പിന്നീട് പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ ഗണേഷ്കുമാറിനെ മന്ത്രിയാക്കാമെന്ന് ധാരണയുണ്ടായിരുന്നതായാണ് രാജിവാര്‍ത്തയോട് ആര്‍ ബാലകൃഷ്ണപിള്ള പ്രതികരിച്ചത്. മന്ത്രിയാക്കാമെന്ന ധാരണ യുഡിഎഫും ഗണേഷ് കുമാറും തമ്മിലുണ്ടായിരുന്നതായും അത് പാലിക്കാത്തതില്‍ ഗണേഷിന് പ്രയാസമുണ്ടെന്നും ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു.

ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നങ്ങളുടെ പേരിലാണ് ഗണേഷ് കുമാറിന് നേരത്തെ മന്ത്രിസ്ഥാനം രാജിവേക്കേണ്ടിവന്നത്. നേരത്തെ ഗണേഷ്കുമാറിന്‍റെ മന്ത്രിസ്ഥാനം സംബന്ധിച്ച് യുഡിഎഫില്‍ അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്നാണ് ബാലകൃഷ്ണപിള്ളയെ കാബിനറ്റ് പദവിയോടെ മുന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ച് സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ മന്ത്രിസ്ഥാനം പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണെന്ന് ബാലകൃഷ്ണപിള്ള യുഡിഎഫില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)