ഗന്നം സ്റ്റൈല്‍ നു ശേഷം മറ്റൊരു സൂപ്പർഹിറ്റുമായി സൈ .. പേര് :” ജെന്റില്‍മാന്‍ “.

psi gentleman

ലോകപ്രശസ്ത കൊറിയന്‍ റാപ്പ് ഗായകന്‍ സൈ വീണ്ടും ചരിത്രം സൃഷ്ടിക്കുന്നതായി സൂചന.

തന്റെ ഏറ്റവും പുതിയ ഗാനം ജെന്റില്‍മാന്‍ മറ്റൊരു ഗന്നം സ്റ്റൈല്‍ ആകവാനുള്ള എല്ലാ സാധ്യതയും ഒത്തു വരുന്നതായാണ് യൂട്യൂബ് വ്യൂവേഴ്സ് കൌണ്ട് കാണിക്കുന്നത്. ആദ്യ ദിനം മാത്രം 32 മില്യണ്‍ കാഴ്ചക്കാരെ ആണ് പുതിയ ഗാനം നേടിയെടുത്തതത്രേ.

തന്റെതായ നൃത്ത ശൈലിയും തരികിട ഏര്‍പ്പാടുകളും പുതിയ ഗാനത്തിലും തുടര്‍ന്നത് ജെന്റില്‍മാന്റെ വിജയത്തുടക്കത്തിനു കാരണമായതായി നിരൂപകര്‍ ചൂണ്ടി കാണിക്കുന്നു.

എന്നാല്‍ പുതിയ ഗാനത്തിലെ ഗന്നം സ്റ്റൈല്‍ ടച്ച് ഒരു നെഗറ്റീവ് മാര്‍ക്ക്‌ നല്‍കില്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്.

അതെ സമയം ജെന്റില്‍മാനില്‍ സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ട് രംഗങ്ങള്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിട്ടുണ്ട്. എങ്ങിനെ ഒക്കെ ആണെങ്കിലും പുതിയ ഗാനവും ഒരു തരംഗമായി എന്നതില്‍ ആരും എതിരഭിപ്രായം പ്രകടിപ്പിക്കുന്നില്ല.

ഇതാ സൂപ്പർഹിറ്റ്‌ ജെന്റില്‍മാന്‍ വീഡിയോ ഇവിടെ കാണൂ