ഗ്രാമീണറോഡുകളുടെ നവീകരണം

മുണ്ടക്കയം: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബറിൽ ആരംഭിക്കുമെന്ന് പി.സി.ജോർജ് എം.എൽ.എ. 34 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന മുണ്ടക്കയം-ഇളങ്കാട്-വാഗമൺ റോഡിൽ മുണ്ടക്കയം മുതൽ ഇളങ്കാട് വരെയുള്ള പാതയുടെ ടാറിങ് ഉടൻ പൂർത്തിയാക്കും. പുനരുദ്ധാരണ പ്രവർത്തി നടക്കുന്ന റോഡുകളും തുകയും. കൈപ്പള്ളി-ഏന്തയാർ 3.25 കോടി. തീക്കോയി-വാഗമൺ 70 ലക്ഷം. കരിനിലം-പശ്ചിമ- കുഴിമാവ് ഒരുകോടി. മലയിഞ്ചിപ്പാറ-മന്നം-ചോറ്റി 9 ലക്ഷം. മടുക്ക-കൊമ്പുകുത്തി -ടി ആർ ആൻഡ്‌ ടി 10 ലക്ഷം. മൈക്കോളജി റോഡ് 5 ലക്ഷം