ഗ്രാമീണ വിദ്യാഭ്യാസ – ചികിൽസാ സഹായ പദ്ധതികൾക്കു തുടക്കം

കാഞ്ഞിരപ്പള്ളി∙ മണങ്ങല്ലൂർ റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഗ്രാമീണ വിദ്യാഭ്യാസ – ചികിൽസാ സഹായ പദ്ധതികളുടെ ഉദ്ഘാടനം കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ നിർവഹിച്ചു. പ്രസിഡന്റ് ജമാൽ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള സ്കോളർഷിപ്പുകളുടെയും ചികിൽസാ സഹായങ്ങളുടെയും വിതരണോദ്ഘാടനം മുൻ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി നിർവഹിച്ചു.

ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ, ആൻസമ്മ തോമസ്, ഷെജി പാറക്കൽ, ടി.ഇ.നാസറുദ്ദീൻ, ടി.കെ.മുഹമ്മദ് ഇസ്മായിൽ, സണ്ണിക്കുട്ടി അഴകമ്പ്രയിൽ, കെ.കെ.ബാബു, ബിനു പാനാപള്ളി, യു.അബ്ദുൽ അസീസ്, എ.എം.ജോസ്, നവാസ് പാറയ്ക്കൽ, കെ.എൻ.നൈസാം, ഒ.എം.ഷാജി, ഫൈസൽ എം.കാസിം, മുഹമ്മദ് സജാസ് എന്നിവർ പ്രസംഗിച്ചു.

സൊസൈറ്റി ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള ജനജ്യോതി പുരസ്കാരം ഫാറൂഖ് കോളജ് ചെയർമാൻ സി.പി.കുഞ്ഞുമുഹമ്മദിനും മികച്ച ജനപ്രതിനിധിക്കുള്ള ജനകീയം പുരസ്കാരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ.ഷെമീറിനും സഹകരണ മേഖലയിലെ മികച്ച പ്രവർത്തനത്തിനു സഹകരണമിത്ര പുരസ്കാരം എരുമേലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്കറിയ ഡോമിനിക് ചെമ്പകത്തിങ്കലിനും മികച്ച സർക്കാർ ഉദ്യോഗസ്ഥനുള്ള ജനസേവ പുരസ്കാരം കൂവപ്പള്ളി വില്ലേജ് ഓഫിസർ എം.എച്ച്.ഷാജിക്കും യുവ സംരംഭകനുള്ള യുവപ്രതിഭാ പുരസ്കാരം അനസ് പ്ലാമൂട്ടിലിനും മനുഷ്യാവകാശ പ്രവർത്തകനുള്ള മാനവീയം പുരസ്കാരം എച്ച്.അബ്ദുൽ അസീസിനും സമ്മാനിച്ചു. എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.