ഗർഭപാത്രം വാടകയ്ക്ക് – വില 18 ലക്ഷം

1

ഡോ.നയനാ പട്ടേലിന്റെ ഗർഭിണികൾ

കുട്ടികളില്ലാത്ത വിദേശ ദമ്പതികൾക്കായി കുട്ടികളെ ഉല്പാദിപ്പിച്ച് നൽകുന്ന വ്യവസായം ഇന്ത്യയിൽ , പ്രതേകിച്ചു ഗുജറാത്തിൽ വൻ വളർച്ചയുടെ പാതയിലാണ് .

ഇന്ത്യയിൽ ഈ വ്യവസായത്തിൽ മുൻപന്തിയിൽ നില്ക്കുനത് ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഡോ.നയനാ പട്ടേലിന്റെ ക്ലിനിക്കാണ് . പാവപ്പെട്ട സ്ത്രീകളുടെ ഗർഭപാത്രം വാടകയ്ക്ക് എടുത്ത് കുട്ടികളെ പ്രസവിപ്പിച്ച് വിദേശികൾക്ക് നൽകുകയാണ് ഡോ.നയനാ.നയനയുടെ ആശുപത്രിയിൽ ഇപ്പോൾ നൂറോളം ഗർഭിണികളുണ്ട്. എല്ലാവരും വിദേശികൾക്കായി ഗർഭം ധരിച്ചവർ.

വിദേശദമ്പതികൾ ബീജമോ ഭ്രൂണമോ പ്രത്യേക രീതിയിൽ ഡോ. നയനക്ക് അയച്ചു കൊടുക്കുക. അവരത് താൻ ചെലവ് കൊടുത്തു വളർത്തുന്ന, യുവതിയിൽ നിക്ഷേപിക്കും. പിന്നെ പ്രസവം കഴിഞ്ഞ് കുട്ടിയെ കൊണ്ടുപോകാറാകുമ്പോൾ ദമ്പതികൾ എത്തിയാൽ മതി. ഒരു കുട്ടിക്ക് ദമ്പതികൾ ഡോ.നയനക്ക് നൽകേണ്ടത് 18ലക്ഷം രൂപ ( 28,000 ഡോളർ) . ഒരമ്മയ്ക്ക് 5,63000 രൂപയാണ് ( 8,000 ഡോളർ ) പ്രതിഫലം. ഇരട്ടക്കുട്ടികളാണെങ്കിൽ ഒന്നേകാൽ ലക്ഷം രൂപ അധികം നൽകണം.

ഇതിനകം 600 കുട്ടികളാണ് വിദേശികൾക്കായി ഇവിടെ പിറവിയെടുത്തത്. ഇതിന്റെ പേരിൽ പലകുറി വധഭീഷണി വരെ നേരിട്ടിട്ടുള്ള നയന പറയുന്നു, ഞാൻ ചെയ്യുന്നത് സേവനമാണ്. സ്ത്രീകൾ ഇവിടെ അധ്വാനിച്ച്, കഷ്ടപ്പെട്ട് പണമുണ്ടാക്കുന്നു. അതിന് ന്യായമായ കൂലിയും നൽകുന്നു. വേദനയില്ലാതെ നേട്ടവുമില്ല.അത് അവർക്കറിയാം.
ഗർഭിണികൾ ആകാൻ കഴിയാത്തവർക്കു വേണ്ടി കഴിവുള്ളവർ ഗർഭിണികളാകുന്നു, പ്രസവിക്കുന്നു. അവർക്ക് മക്കളെ നൽകുന്നു.അധ്വാനത്തിന് പണവും വാങ്ങുന്നു

ഇവിടെ വരുന്ന വിദേശികൾ ആണെങ്കിൽ പൂർണ തൃപ്തരും .. ബ്രിട്ടനിൽ നിന്നെത്തിയ 62 വയസുള്ള Michael, ഒരു ഡോക്ടർ ആണ്. തന്റെ റഷ്യക്കാരിയായ 33 വയസുള്ള വെറോണിക യുടെ കൂടെയാണ് തങ്ങളുടെ കുട്ടിയെ ഇന്ത്യയിൽ ഉത്പാദിപ്പിക്കുവാൻ എത്തിയത്. ” എനിക്ക് ശാരീരിക പ്രശ്നങ്ങൾ കാരണം ഒരിക്കലും ഒരു അമ്മ ആകുവാൻ കഴിയില്ല എന്നാണ് കരുതിയത്‌ .. പക്ഷെ ഇപ്പോൾ ഞാൻ ഒരു അമ്മയയികൊണ്ടിരിക്കുന്നു ” വെറോണിക സന്തോഷത്തോടെ പറഞ്ഞു .

അവർ കൊണ്ടുവന്ന ബീജത്തിനും ഭ്രൂണത്തിനും പേരുകൾ നേരത്തെ തന്നെ കണ്ടു വച്ചിട്ടുണ്ടാത്രേ . ആണ്‍കുട്ടിയാണ് ഉണ്ടാകുന്നതെങ്കിൽ അലക്സാണ്ടർ . പെണ്‍കുട്ടി യാണെങ്കിൽ കത്രിന.. അവർ തങ്ങളെ “ഹലോ മമ്മി ” എന്ന് വിളിക്കുനത്‌ വെറോണിക ഇടയ്ക്കിടയ്ക്ക് സ്വപനം കാണാരുണ്ടത്രേ…

2

മൈക്കിളും വെറോണികയും – ബ്രിട്ടണ്‍കാരന് റഷ്യക്കാരിയിൽ ഉണ്ടാകുന്ന ഇന്ത്യൻ കുഞ്ഞിനെ കാത്ത് ..

3

നാണക്കേട്‌ നോക്കിയാൽ പണം കിട്ടുമോ – വാടകയ്ക്ക് ഗർഭം ധരിച്ച റുബിന തന്റെ സ്വന്തം കുട്ടിക്കും ഭർത്താവിനുമൊപ്പം

4

5

6

വാസന്തിയും കുട്ടിയും പിന്നെ ജപ്പാൻകാരന്റെ ബീജവും .. രണ്ടു കുട്ടികൾ സ്വന്തമായി ഉള്ള വസതി ഇപ്പോൾ ഒരു ജപ്പാൻ കാരന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്നു