ഗ​തി​കേ​ടി​ന്‍റെ ദു​രി​തം പേ​റി ഒ​രു ത​പാ​ൽ ഓ​ഫീ​സ്

എ​രു​മേ​ലി: ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ വാ​ട​ക കെ​ട്ടി​ടം പു​തു​ക്കി​പ്പ​ണി​യാ​ൻ ഉ​ട​മ ത​യാ​റ​ല്ല. മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റ്റാ​ൻ വ​കു​പ്പി​ൽ അ​ന​ക്ക​മി​ല്ല. പൊ​തു കെ​ട്ടി​ട​മേ​തെ​ങ്കി​ലും വി​ട്ടു​ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത്‌ ക​നി​യു​ന്നു​മി​ല്ല. ന​ന​ഞ്ഞൊ​ലി​ക്കു​ന്ന മേ​ൽ​ക്കൂ​ര​യ്ക്ക് മു​ക​ളി​ൽ ടാ​ർ​പോ​ളി​ൻ പ​ടു​ത​യി​ട്ട് പ്രാ​ണ​ഭീ​തി​യോ​ടെ ജോ​ലി ചെ​യ്യു​ക​യാ​ണ് ജീ​വ​ന​ക്കാ​ർ.

ഈ ​കാ​ഴ്ച ക​ന​ക​പ്പ​ല​ത്തെ ത​പാ​ൽ ഓ​ഫീ​സി​ലാ​ണ്. ഇ​തേ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഭ​യ​ന്ന ര​ക്ഷ​ാക​ർ​ത്താ​ക്ക​ൾ ഒ​രു വീ​ട് റെ​ഡി​യാ​ക്കി അ​ങ്ക​ണ​വാ​ടി അ​വി​ടേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ന​ക​പ്പ​ല​ത്തെ ഏ​ക പൊ​തു​സ്ഥാ​പ​ന​മാ​ണ് ത​പാ​ൽ ഓ​ഫീ​സ്. ഓ​ട് മേ​ഞ്ഞ​താ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര. കാ​ല​പ്പ​ഴ​ക്ക​മേ​റി​യി​ട്ടും അ​റ്റ​കു​റ്റ​പ്പണി​ക​ൾ ന​ട​ത്തി​യി​ല്ല. ക​ഴു​ക്കോ​ലു​ക​ൾ ചി​ത​ലെ​ടു​ത്ത് ദ്ര​വി​ച്ച നി​ല​യി​ലാ​ണ്. മ​ഴ​യ​ത്ത് ന​ന​ഞ്ഞൊ​ലി​ക്കു​ന്ന​തു മൂ​ലം അ​പ​ക​ട​സ്ഥി​തി​യി​ലാ​ണ് ഓ​ഫീ​സ്. ക​ന​ക​പ്പ​ലം ജം​ഗ്ഷ​നി​ൽ പ​ഞ്ചാ​യ​ത്ത്‌ വ​ക പൊ​തു​കെ​ട്ടി​ടം വെ​യ്റ്റിം​ഗ് ഷെ​ഡി​നോ​ട് ചേ​ർ​ന്നു​ണ്ട്. ഇ​വി​ടേ​ക്ക് ത​പാ​ൽ ഓ​ഫീ​സ് മാ​റ്റി​യാ​ൽ പ്ര​വ​ർ​ത്ത​നം സു​ര​ക്ഷി​ത​മാ​ക്കാ​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.