ചതയ ദിനം

പാറത്തോട്: പാലപ്ര എസ്. എന്‍. ഡി. പി. ശാഖയില്‍ ഗുരുദേവക്ഷേത്രത്തില്‍ ചതയ ദിനം ആഘോഷിക്കും. രാവിലെ അഞ്ചിന് മുതല്‍ അജയന്‍ ശാന്തികളുടെ കാര്‍മ്മികത്വത്തില്‍ പൂജാദി കര്‍മ്മങ്ങള്‍ ആരംഭിച്ച് രാവിലെ 11 ന് അവസാനിക്കും. വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ഗുരുദേവ കൃതികളുടെ ആലാപനവും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12.30ന് കഞ്ഞി വിതരണവും ഉണ്ടായിരിക്കും.