ചലച്ചിത്രതാരം ആന്‍ അഗസ്റ്റിൻ വിവാഹിതയായി

ann-marriage1ചലച്ചിത്രതാരം ആന്‍ അഗസ്റ്റിനും ചേര്‍ത്തല സ്വദേശിയായ ഛായാഗ്രാഹകന്‍ ജോമോന്‍.ടി.ജോണും വിവാഹിതരായി.

ചേര്‍ത്തല മരുത്തോര്‍വട്ടം സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയിലായിയിരുന്നു വിവാഹം.ജോമോന്‍റെ സുഹൃത്തുക്കള്‍ ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളേജില്‍ ഡിഗ്രിക്ക് ഒരുമിച്ചു പഠിച്ച അഞ്ച് വൈദികരാണ് കാര്‍മ്മികത്വം വഹിച്ചത്. 2002-05 ബാച്ചിലെ സഹപാഠികളായിരുന്ന ഫാ.സെബാസ്റ്റ്യന്‍ വാടയ്ക്കല്‍ , ഫാ.സ്റ്റാന്‍ലി കാട്ടുങ്കല്‍തൈയ്‌യില്‍ , ഫാ.തോമസ് മാണിയാംകുഴി, ഫാ.സെലസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍ , ഫാ.ജോസ് അറയ്ക്കത്തന്‍ എന്നിവരാണ് സുഹൃത്തിന്‍റെ വിവാഹത്തിന് കാര്‍മ്മികരായത്. ഫാ.ജോസഫ് ചൂളപറന്പില്‍ , വികാരി ഫാ.ചാക്കോ കിലിക്കന്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

സിനിമാരംഗത്തെ പ്രമുഖരും പള്ളിയില്‍ എത്തിയിരുന്നു. നടന്‍ സുരേഷ് ഗോപി, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, നടി രേവതി, മീര നന്ദന്‍, അര്‍ച്ചനകവി, ഷംന കാസിം, സംവിധായകന്‍ രജ്ഞിത്, ലാല്‍ ജോസ്, ജോയ് മാത്യു, ശ്യാമപ്രസാദ്, ജോഷി, ക്യാമറാമാന്‍ പി.സുകുമാര്‍ തുടങ്ങിയവരും എത്തിയിരുന്നു. പള്ളിയിലെ വിവാഹചടങ്ങുകള്‍ക്ക് ശേഷം ട്രാവന്‍കൂര്‍ പാലസില്‍ വിവാഹസല്‍ക്കാരവും നടത്തി
2