ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യന്‍ ടീം: യുവരാജും ഗംഭീറും പുറത്ത്

indian-team
പ്രമുഖരെ പുറത്തിരുത്തി ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവരാജ് സിംഗും ഗൗതം ഗംഭീറുമാണ് ടീമിലിടം നേടാതെ പോയ പ്രമുഖര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ട് സെഞ്ച്വറി നേടിയ മുരളി വിജയ്, ശിഖാര്‍ ധവാന്‍, ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന വിനയ് കുമാര്‍, ദിനേശ് കാര്‍ത്തിക്ക്, ഇശാന്ത് ശര്‍മ്മ എന്നിവര്‍ ടീമിലിടം പിടിച്ചു.

അടുത്ത മാസം ഇംഗ്ലണ്ടിലാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് നടക്കുന്നത്. വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിംഗ് തുടങ്ങിയ പ്രമുഖരെ സാധ്യതാ ലിസ്റ്റില്‍ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല.

പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ സെമി ഫൈനലിനുള്ള യോഗ്യത നേടും. ജൂണ്‍ 6ന് ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ടീമംഗങ്ങൾ : ധോണി (ക്യാപ്റ്റന്‍)))0) ശിക്കര്‍ ധവാന്‍, വിരാട് കൊഹ്ലി, സുരേഷ് റെയ്‌ന, ദിനേശ് കാ)ര്‍ത്തിക്ക്, മുരളി വിജയ്, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇര്‍ഫാന്‍ പത്താന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ്മ, അമിത് മിശ്ര, വിനയ് കുമാര്‍.