ചിപ്പിച്ചന്‍ വോളിബോള്‍ ട്രോഫി പൊന്‍കുന്നം സി.വൈ.എം.എ. ക്ക്

പാറത്തോട്: പാറത്തോട് പബ്ലിക് ലൈബ്രറി മൈതാനിയില്‍ നടന്ന ചിപ്പിച്ചന്‍ വോളിബോള്‍ മത്സരത്തില്‍ പൊന്‍കുന്നം സി.വൈ.എം.എ. ജേതാക്കളായി. ഫൈനലില്‍ കാഞ്ഞിരപ്പള്ളി മൈക്ക ടീമിനെ 2നെതിരെ 3 സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഏറ്റവും നല്ല കളിക്കാരനായി സി.വൈ.എം.എ.യുടെ പ്രവീണിനെ തിരഞ്ഞെടുത്തു. സമാപനസമ്മേളനം ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

ആന്‍േറാ ആന്റണി എം.പി.സമ്മാനദാനം നടത്തി. ലൈബ്രറി പ്രസിഡന്റ് ടി.എ.സൈനിലു അധ്യക്ഷത വഹിച്ചു. എം.എന്‍.അപ്പുക്കുട്ടന്‍, അനിത ഷാജി, എന്‍.ജെ.കുര്യാക്കോസ്, പി.കെ.നൗഷാദ് എന്നിവര്‍ സംസാരിച്ചു.