ചിറക്കടവില്‍ അയല്‍ക്കൂട്ട പ്രഖ്യാപനം

പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്തില്‍ നൂറ് ശതമാനം അയല്‍ക്കൂട്ട പ്രഖ്യാപനം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍നായരുടെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ ജോസഫാണ് പ്രഖ്യാപനം നടത്തിയത്. ചിറക്കടവ് പഞ്ചായത്തിലെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ ബിപിഎല്‍ കുടുംബങ്ങളില്‍പ്പെട്ട മുഴുവന്‍ അംഗങ്ങളെയും അയല്‍ക്കൂട്ടത്തില്‍ അംഗങ്ങളാക്കിയതിനെ തുടര്‍ന്നാണ് സമ്പൂര്‍ണ അയല്‍ക്കൂട്ട പ്രഖ്യാപനം നടന്നത്. യോഗത്തില്‍ ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സേതുനാഥ്, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.